28 May Thursday
770 ലിറ്റർ കോട കണ്ടെടുത്തു

ചാരായം വാറ്റുന്നതിനിടെ യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

രാഹുൽ

അഞ്ചൽ 
 
ഇയാളുടെ വീട്ടിലെ കുളിമുറിയിൽ കന്നാസുകളിൽ  സൂക്ഷിച്ചിരുന്ന 770 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഉറുകുന്ന് വെള്ളച്ചാലിൽ സൂര്യ വിലാസത്തിൽ രാഹുലിനെ (26)യാണ് അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ലോക്ക്‌ഡൗൺ മുതലാക്കി വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. റേഞ്ച് ഇൻസ്പെക്ടർ ബിജു എൻ ബേബിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.  എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി ബിജുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി അഭിലാഷ്, എസ് സുരേഷ്, കെ ജി ജയേഷ്, റിൻജോ വർഗീസ്, രജീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നത്തിയത്.
പ്രധാന വാർത്തകൾ
 Top