03 June Wednesday

നീണ്ടകര ഹാര്‍ബറിലെത്തിയ 2 കര്‍ണാടക രജിസ്‌ട്രേഷൻ ബോട്ട് കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

നീണ്ടകര ഹാര്‍ബറില്‍ തീരദേശ പൊലീസ് പിടികൂടിയ ബോട്ട്

ചവറ
അന്തര്‍ സംസ്ഥാന മത്സ്യബന്ധനം കഴിഞ്ഞ് നീണ്ടകര ഹാര്‍ബറിലെത്തിയ രണ്ട് കര്‍ണാടക രജിസ്‌ട്രേഷൻ ബോട്ടുകള്‍ തീരദേശ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉഡുപ്പി സ്വദേശികളുടെ ശ്രീ മാത, ന്യൂ ശ്രീമാതാ എന്നീ ബോട്ടുകളാണ്‌ ഞായറാഴ്ച രാത്രി 1.30-ന് നീണ്ടകര ഹാര്‍ബറിലെത്തിയത്‌. 
ഇതരസംസ്ഥാനങ്ങളില്‍നിന്നും ബോട്ടുകളെത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ സിഐ എസ് ഷരീഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. ശക്തികുളങ്ങര, പൊഴിയൂര്‍ സ്വദേശികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പൊലീസ്‌ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന്‌ ബോട്ടിലുണ്ടായിരുന്ന നാലുപേരെയും നിരീക്ഷണത്തിലാക്കി.   
എസ്ഐമാരായ  മോഹന്‍കുമാര്‍, എം ജി അനില്‍,  എഎസ്ഐ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 
 ഇത്തരത്തില്‍ ബേപ്പൂര്‍, കുളച്ചല്‍ ഭാഗത്ത് നിന്നെത്തിയ ബോട്ടുകള്‍ ഒരാഴ്ചക്കു മുമ്പ് പിടികൂടിയിരുന്നു.
പ്രധാന വാർത്തകൾ
 Top