29 January Saturday

അഞ്ചൽ, കുണ്ടറ ഏരിയ സമ്മേളനങ്ങൾക്കു തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Dec 5, 2021

സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു

കുണ്ടറ 
സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം ബി രാഘവൻ നഗറിൽ (മുളവന പവിത്രം കൺവൻഷൻ സെന്റർ) തുടങ്ങി. പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. മുതിർന്ന നേതാവ് ജി ഗോപിനാഥൻപിള്ള പതാക ഉയർത്തി. 13 ലോക്കൽ കമ്മിറ്റിയിൽനിന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 164 പ്രതിനിധികൾ പങ്കെടുക്കുന്നു. 
ഉദ്‌ഘാടന സെഷനിൽ എൻ എസ് പ്രസന്നകുമാർ താൽക്കാലിക അധ്യക്ഷനായി. എസ് അനിൽ രക്തസാക്ഷി പ്രമേയവും ഡി ദിനേശ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 
സി സന്തോഷ്, ആർ സുരേഷ്ബാബു, ജയദേവി മോഹൻ, എസ് ശ്യാം, അശ്വിൻ ദേവ് എന്നിവർ ഉൾപ്പെടുന്ന പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. വിവിധ കമ്മിറ്റികളുടെ കൺവീനർമാർ: ബി സുജീന്ദ്രൻ (പ്രമേയം), എൽ അനിൽ (മിനിറ്റ്സ്), ജി ഗോപിലാൽ (ക്രഡൻഷ്യൽ). 
ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്സിക്കുട്ടിഅമ്മ, പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ജില്ലാ കമ്മിറ്റി അംഗം സി ബാൾഡുവിൻ എന്നിവർ പങ്കെടുക്കുന്നു. രാവിലെ 100 വനിതകളെ അണിനിരത്തി മഹിളാ അസോസിയേഷൻ മെഗാ തിരുവാതിര അവതരിപ്പിച്ചു. ഞായർ വൈകിട്ട് സമ്മേളനം സമാപിക്കും.
അഞ്ചൽ 
സിപിഐ എം അഞ്ചൽ ഏരിയ സമ്മേളനത്തിന്‌ ബി രാഘവൻ നഗറിൽ (ജെ ജെ ഓഡിറ്റോറിയം) തുടക്കമായി. 10 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 164 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം എം ഹംസ പതാക ഉയർത്തി. 
കെ ബാബുപണിക്കരുടെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ വി രവീന്ദ്രനാഥ് രക്തസാക്ഷി പ്രമേയവും പി അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വി എസ് സതീഷ് സ്വാഗതം പറഞ്ഞു. കെ ബാബുപണിക്കർ, സുജാചന്ദ്രബാബു, സി കെ ബിനു, എസ് ഹരിരാജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. വിവിധ കമ്മിറ്റികളുടെ കൺവീനർമാർ: പി അനിൽകുമാർ (പ്രമേയം), എസ് ഗോപകുമാർ (മിനിറ്റ്സ്), ജി പ്രമോദ് (ക്രഡൻഷ്യൽ). സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ,          എസ്     രാജേന്ദ്രൻ, എം എച്ച് ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എസ് ജയമോഹൻ, ജോർജ് മാത്യൂ എന്നിവർ പങ്കെടുക്കുന്നു. പുതിയ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ ഞായർ വൈകിട്ട് സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top