06 August Thursday
ഇന്ന്‌ ലോക മണ്ണുദിനം

നല്ല മണ്ണിനെ പ്രളയം കൊണ്ടുപോയി

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

 

കൊല്ലം
മണ്ണിന്റെ ഗുണം പ്രളയം നശിപ്പിച്ചതായി പഠനം. 2018ലെ പ്രളയം മണ്ണിരകളെയും മഗ്നീഷ്യം ഉൾപ്പെടെ സൂ‌ക്ഷ്‌മ മൂലകങ്ങളെയും നഷ്ടമാക്കിയതായാണ്‌ റിപ്പോർട്ട്‌. 
പ്രളയത്തിനുശേഷം പടിഞ്ഞാറെ കല്ലട, കുന്നത്തൂർ, ശാസ്‌താംകോട്ട പഞ്ചായത്തുകളിൽ ജില്ലാ മണ്ണുപര്യവേഷണ അസിസ്റ്റന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ്‌  മണ്ണിന്റെ ഗുണനിലവാരത്തിലുള്ള  മാറ്റം വ്യക്തമായത്‌.
പ്രളയാനന്തരം എക്കൽ അടിഞ്ഞുകൂടിയ പ്രദേശങ്ങൾ വിണ്ടുകീറുകയും മണ്ണിരകൾ കൂട്ടത്തോടെ നശിക്കുകയുംചെയ്‌തു. മണ്ണിലെ അമ്ലത കൂടി. ക്ഷാരം, മഗ്നീഷ്യം, മറ്റു സൂക്ഷ്‌മ മൂലകങ്ങൾ എന്നിവ കുറഞ്ഞു. ഇത്‌ ജൈവവ്യവസ്ഥയുടെയും കൃഷിയെയും കാര്യമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ. 
 
അഞ്ചുതരം മണ്ണ്‌
മണ്ണിന്റെ സ്വഭാവം, ഭൂപ്രകൃതി, കൃഷിരീതികൾ എന്നിവ അടിസ്ഥാനമാക്കി ജില്ലയിൽ അഞ്ച്‌ പ്രധാന മണ്ണിനങ്ങളാണുള്ളത്‌. കടലോര എക്കൽമണ്ണ്‌, പുഴുയോര എക്കൽമണ്ണ്‌, വെട്ടുകൽമണ്ണ്‌, വയൽമണ്ണ്‌, പാറക്കെട്ടുകളിൽനിന്ന്‌ രൂപംകൊള്ളുന്ന മണ്ണ്‌ എന്നിവ ഈ പട്ടികയിൽപ്പെടുന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top