27 January Monday
കെഎസ്‌ആർടിസിക്ക്‌ ഭീഷണി

പുന്നല–-പത്തനാപുരം റൂട്ടിൽ സമാന്തര സർവീസ്‌ വിലസുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

പുന്നല–-പത്തനാപുരം റൂട്ടിൽ സമാന്തര സർവീസ്‌ നടത്തിയ വാഹനത്തെ കെഎസ്‌ആർടിസി ബസ്‌ തടഞ്ഞപ്പോൾ

പത്തനാപുരം
പുന്നല–-പത്തനാപുരം റൂട്ടിൽ കെഎസ്ആർടിസിക്ക് ഭീഷണിയായി സമാന്തര സർവീസുകൾ. പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിൽനിന്ന്‌ ഫോർവീൽ ഓട്ടോ, ജീപ്പ്‌ തുടങ്ങിയ വാഹനങ്ങളിലാണ്‌ കെഎസ്ആർടിസി ബസിന്‌ സമാന്തരമായി സർവീസ്‌ നടത്തുന്നത്‌. കഴിഞ്ഞദിവസം ഇത്തരത്തിൽ സർവീസ്‌ നടത്തിയത്‌ തടഞ്ഞ കെഎസ്ആർടിസി ഡ്രൈവറെ ഓട്ടോ ഡ്രൈവർ ചീത്ത പറഞ്ഞതായും മർദിക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറയുന്നു. 
മുമ്പ്‌ സമാന്തര സർവീസ്‌ കാരണം കെഎസ്ആർടിസി നഷ്ടത്തിലായതിനെ തുടർന്ന്‌ ഇതുവഴിയുള്ള സർവീസുകൾ നിർത്തിവച്ചിരുന്നു. 
ഒടുവിൽ സമാന്തര ഓട്ടത്തിനെതിരെ നാട്ടുകാർ സംഘടിച്ചതോടെയാണ് കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചത്. സമാന്തര സർവീസിനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top