18 October Friday

കുട്ടികൾ പായസം വിൽക്കും; തുക ദുരിതാശ്വാസത്തിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കരുനാഗപ്പള്ളി
പായസം കുടിച്ച്‌ പ്രളയബാധിതരെ സഹായിക്കാം. കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും സംഗതി കാര്യത്തിലാണ്‌. ഹയർ സെക്കൻഡറി സ്‌കൂളുകളിലെ നാഷണൽ സർവീസ്‌ സ്‌കീം വിദ്യാർഥികളാണ്‌ പായസം വിറ്റ്‌ കാരുണ്യത്തിന്റെ പുതിയ പാഠം തീർക്കുന്നത്‌.  
‘ഞങ്ങളും ഒപ്പമുണ്ട്‌’ എന്ന പേരിൽ ചവറ മുതൽ ഓച്ചിറവരെ ഏഴു  കേന്ദ്രങ്ങളിൽ എൻഎസ്‌എസ്‌ കരുനാഗപ്പള്ളി ക്ലസ്‌റ്റർ നേതൃത്വത്തിൽ വെള്ളിയാഴ്‌ച പായസമേള സംഘടിപ്പിക്കും. പായസം വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും. 
12തരം വ്യത്യസ്‌ത പായസം മേളയിലുണ്ടാകും. ഏഴ്‌ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഏഴ്‌ എൻഎസ്‌എസ്‌ യൂണിറ്റുകളാണ്‌ മധുരവഴിയൊരുക്കുന്നത്‌. 
വെള്ളിയാഴ്‌ച പകൽ 2.30ന്‌ തുടങ്ങി 4.30 വരെയാണ്‌ മേള. 
കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ കേന്ദ്രത്തിൽ ആർ രാമചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. 
വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മേളയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ ക്ലസ്റ്റർ കൺവീനർ കെ ജി പ്രകാശ് തഹസിൽദാർ എൻ സാജിതാബീഗത്തിനു കൈമാറും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top