24 September Friday

കോവിഡ് പ്രതിരോധം തൃപ്തികരം: ടിങ്കു ബിസ്വാൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോ​ഗസ്ഥ ടിങ്കു ബിസ്വാൾ വിലയിരുത്തുന്നു. കലക്ടർ ബി അബ്ദുൽനാസർ സമീപം

കൊല്ലം

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം തൃപ്തികരമെന്ന് ജില്ലയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോ​ഗസ്ഥ ടിങ്കു ബിസ്വാൾ അവലോകന യോഗത്തിൽ അറിയിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം പ്രാവർത്തികമാക്കുന്നതിന്റെ പ്രായോഗിക നിർദേശങ്ങൾ  കലക്ടർ ബി അബ്ദുൽ നാസർ അവതരിപ്പിച്ചു.  പൊതുജനം മാറിയ സാഹചര്യവുമായി പൊരുത്തപ്പെടുകയാണ് പ്രധാനമെന്ന് വിലയിരുത്തി.
വാർഡ്/പ്രാദേശിക തലത്തിലുള്ള രോഗബാധിതരുടെ എണ്ണവും ജനസംഖ്യയും അടിസ്ഥാനമാക്കിയുള്ള ഡബ്ല്യുഐപിആർ നിയന്ത്രണങ്ങളാണ് വ്യാഴാഴ്ച മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുക. ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ഉത്തരവാദിത്തപൂർണമായ സമീപനം അനിവാര്യമാണ്. പ്രതിവാര രോഗപ്പകർച്ചാ നിരക്കിന്റെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ കർശനമാക്കണം. മാനദണ്ഡപാലനം ഉറപ്പാക്കണം. പ്രാദേശികതലത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കണം. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ പരിശോധനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം–- ടിങ്കു ബിസ്വാൾ നിർദേശിച്ചു.  പൊലീസ്, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർമാർ, സെക്ടറൽ മജിസ്‌ട്രേട്ടുമാർ തുടങ്ങിയവരുടെ പ്രവർത്തന പുരോഗതി കലക്ടർ വ്യക്തമാക്കി. 
ജില്ലാ വികസന കമീഷണർ ആസിഫ് കെ യൂസഫും അസിസ്റ്റന്റ് കലക്ടർ അരുൺ എസ് നായരും ചികിത്സാ ക്രമീകരണങ്ങളുടെയും പരിശോധനാ സംവിധാനങ്ങളുടെയും പുരോഗതി അവതരിപ്പിച്ചു. സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, സബ് കലക്ടർ ചേതൻ കുമാർ മീണ, എഡിഎം എൻ  സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top