23 September Wednesday

കാർ താഴ്ചയിലേക്കു മറിഞ്ഞ്‌ യുവദമ്പതികൾക്കു‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ഇഞ്ചക്കാട് കൊടിയാട്ടുകാവിനു സമീപം നിയന്ത്രണംവിട്ടു മറിഞ്ഞ കാർ

കൊട്ടാരക്കര
എംസി റോഡിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്കു മറിഞ്ഞു യുവദമ്പതികൾക്കു പരിക്ക്. സദാനന്ദപുരം സ്വദേശികളായ സുധീഷ് (28), ഭാര്യ സൗമ്യ (26) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. തിങ്കളാഴ്ച രാത്രി 10ന് ഇഞ്ചക്കാട് കൊടിയാട്ടുകാവ് ജങ്‌ഷനിലായിരുന്നു അപകടം. 
അടൂർ ഭാഗത്തുനിന്ന്‌ കൊട്ടാരക്കരയിലേക്കു വന്ന കാർ റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ബോർഡ് തകർത്ത് സമീപത്തെ കാണിക്കവഞ്ചിയിൽ ഇടിച്ച്  താഴ്ചയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റ ദമ്പതികളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top