16 September Monday

പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
 
കാവനാട്
പമ്പിൽ പെട്രോൾ വാങ്ങാനെത്തിയവർ സെയിൽസ്മാനെ മർദിച്ചു.  രാമൻ കുളങ്ങര സംഗീതാ ജങ്‌ഷനിലെ പമ്പിലെ ജീവനക്കാരനായ അഖിലിനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. 
പെട്രോൾ അടിക്കാൻ താമസിച്ചെന്ന്‌ പറഞ്ഞാണ് ബൈക്കിലെത്തിയ രണ്ടുപേർ സെയിൽസ്‌മാനെ മർദിച്ചത്. സംഭവശേഷം സ്ഥലംവിട്ട ഇവരുടെ ബൈക്കിന്റെ നമ്പർ ലഭിച്ചിട്ടുണ്ട്.ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

 

പ്രധാന വാർത്തകൾ
 Top