11 August Thursday

ഓടിക്കൊണ്ടിരുന്ന ബസിന് 
മുകളിൽ മരംവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

സ്വകാര്യ ബസിന് മുകളിൽ വീണ മരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു മാറ്റുന്നു

ചവറ 
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ മരംവീണു. ദേശീയപാതയിൽ വേട്ടുതറ ജങ്‌ഷനിൽ തിങ്കൾ വൈകിട്ട്‌ 4.30 നായിരുന്നു സംഭവം. രണ്ട് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. 
ചവറ അഗ്നിരക്ഷാസേന എത്തി ബസിനു മുകളിൽ കിടന്ന മരം മുറിച്ചുമാറ്റി. അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ചവറ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലന്റൈൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, രതീഷ് കുമാർ, മനോജ്, തമ്പാൻ, കൃഷ്ണരാജ്, രാജേഷ്, ഷഹറുദീൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top