കൊല്ലം
ജില്ലാ പഞ്ചായത്തിന്റെ തുണിഗ്രാമം പദ്ധതി എട്ടിനു പകൽ രണ്ടിന്- ഡെപ്യൂട്ടി സ്-പീക്കർ വി ശശി ഉദ്-ഘാടനംചെയ്യും. തുണിനിർമിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം നേടിയ 460 പട്ടികജാതി വനിതകൾക്ക്- തയ്യൽ മെഷീനും വിതരണംചെയ്യും. 52 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്-. ഹരിതകേരളം മിഷന്റെ ഭാഗമായി പ്ലാസ്റ്റിക്- ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, - തൊഴിലിനോടൊപ്പം പാരിസ്ഥിതിക സംരക്ഷണം എന്നിവയാണ് ലക്ഷ്യം.
ക്ലോത്ത്ക്യാരി ബാഗുകൾ, ലഞ്ച്-കിറ്റ് ട്രാവലർ ബാഗ്-, വാനിറ്റിബാഗ്-, സ്-കൂൾ ബാഗ്,- ടൂൾബാഗ്-, മൊബൈൽ ഫോൺ കവർ,
കണ്ണടക്കവർ, പേഴ്-സുകൾ, പൗച്ചുകൾ, അങ്കണവാടി കുട്ടികൾക്കുളള ബാഗുകൾ തുടങ്ങിയ 15 ഇനം തുണിനിർമിത ഉൽപ്പന്നങ്ങൾ നിർമിക്കാനാണ് പരിശീലനം നൽകിയത്-.
കുടുംബശ്രീ മിഷൻ അംഗീകൃത തൊഴിൽ പരിശീലന സ്ഥാപനമായ ഗ്ലോബൽ വിഷൻ മുഖേനയായിരുന്നു പരിശീലനം-. ഇളമ്പളളൂർ, ചാത്തന്നൂർ, ചടയമംഗലം എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിത്-. ജില്ലാ പട്ടികജാതി വികസന ഓഫീസർക്കായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. തയ്യൽ മെഷീനുകളോടൊപ്പം ടൂൾ കിറ്റുകളും വിതരണംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..