15 December Sunday

ഹരിതകേരളം പച്ചത്തുരുത്ത് ജില്ലാതല ഉദ‌്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019
കൊല്ലം
ഹരിതകേരളം മിഷന്റെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബുധനാഴ‌്ച പച്ചത്തുരുത്ത് ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ച് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. പുഴകൾ, തോടുകൾ, കായലുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളുടെ കര, കണ്ടൽകാടുകൾ വളരാൻ പറ്റിയ പ്രദേശങ്ങൾ, കുന്നിൻചരിവുകൾ, പാറപ്രദേശങ്ങൾ എന്നിവ പച്ചത്തുരുത്തുകൾക്ക് അനുയോജ്യമാണ്.
ജൈവവൈവിധ്യ ബോർഡ്, കൃഷിവകുപ്പ്, എംജിഎൻആർജിഎസ്, സോഷ്യൽഫോറസ്ട്രി, പരിസ്ഥിതി സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങളും ഹരിതകേരളം മിഷനുമാണ് പദ്ധതിക്ക‌് നേതൃത്വം നൽകുന്നത്. ആദ്യഘട്ടമായി ജില്ലയിൽ 50  തദ്ദേശസ്ഥാപനങ്ങളിലാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിയിൽ മരങ്ങൾ നടുന്നതിന്റെയും അഞ്ചുവർഷം വരെ പരിപാലിക്കുന്നതിന്റെയും ചുമതല തൊഴിലുറപ്പു പദ്ധതിക്കാണ്. ജില്ലയിൽ 50 ഏക്കറിലാണ് പച്ചത്തുരുത്ത‌് വ്യാപിപ്പിക്കാൻ ഹരിതകേരളം മിഷൻ ഈ വർഷം ലക്ഷ്യമിടുന്നത‌്. പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂതക്കുളം പഞ്ചായത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ബുധനാഴ‌്ച  പകൽ 12ന‌് നിർവഹിക്കും.
പ്രധാന വാർത്തകൾ
 Top