14 May Friday

കോവിഡ് സ്‌ക്വാഡ് പരിശോധന: 
30 കേസിനു പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
കൊല്ലം
കലക്ടർ ബി അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന താലൂക്കുതല കോവിഡ് സ്‌ക്വാഡ് പരിശോധനയിൽ ചൊവ്വാഴ്‌ച 30 കേസുകൾക്ക് പിഴയീടാക്കി. ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, സെക്ടറൽ മജിസ്‌ട്രേട്ടുമാർ, പൊലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘങ്ങളാണ് വിവിധ പ്രദേശങ്ങളിലെ പൊതു ഇടങ്ങളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.
കൊട്ടാരക്കരയിൽ ഡെപ്യൂട്ടി കലക്ടർ (എൽഎ) പി ബി സുനിൽലാൽ പരിശോധനകൾക്ക് നേതൃത്വം നൽകി.  കൊട്ടാരക്കര, പുത്തൂർ, പൂയപ്പള്ളി, ചടയമംഗലം, ചവറ,  കടയ്ക്കൽ എന്നിവിടങ്ങളിലായി 124 കേസിൽ താക്കീതു നൽകി. ഒമ്പത് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി.  പത്തനാപുരത്ത് ഡെപ്യൂട്ടി തഹസിൽദാർ ഷാജി ബേബിയുടെ നേതൃത്വത്തിൽ പിറവന്തൂർ, കടയ്ക്കാമൺ എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഒമ്പതു കേസുകൾക്ക് താക്കീതു നൽകി.പുനലൂരിൽ ഡെപ്യൂട്ടി തഹസിൽദാർ ബേബി ഗിരിജയുടെ നേതൃത്വത്തിൽ  ഏരൂർ, ആലഞ്ചേരി, ഭാരതീപുരം, കരികോൺ, ചെമ്മപ്പേട്ട എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 12 കേസിൽ താക്കീത് നൽകുകയും രണ്ടു കേസിന്‌ പിഴ ഈടാക്കുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top