പുനലൂർ
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കോർട്ട് കോംപ്ലക്സിനു മുന്നിൽ സംസ്ഥാന കമ്മിറ്റിഅംഗം ടി എം ജാഫർഖാൻ പതാക ഉയർത്തി. തുടർന്ന് ബാർ അസോസിയേഷൻ ഹാളിൽ നടന്ന ഓൾ കേരള ഇന്റർ ബാർ അസോസിയേഷൻ ആൻഡ് ഇന്റർ കൊളേജിയറ്റ് മൂട്ട് കോർട്ട് മത്സരം ജില്ലാ ജഡ്ജ് ഹരി ആർ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പോക്സോ കോടതി ജഡ്ജ് മുഹമ്മദ് ഖഈസ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് എസ് എസ് ബിനു അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഡ്വ. ബി ഷംനാദ് സ്വാഗതം പറഞ്ഞു.
മത്സരത്തിൽ കേരള ലോ അക്കാദമി ലോ കോളേജിലെ എം എ ആര്യ, എ അൽഫി എന്നിവരുടെ ടീം ഒന്നാംസ്ഥാനവും കൊട്ടാരക്കര ബാർ അസോസിയേഷനിലെ അതിഥി സി നായർ, കാവ്യകൃഷ്ണ എന്നിവരുടെ ടീം രണ്ടാംസ്ഥാനവും നേടി. പുനലൂർ ബാർ അസോസിയേഷൻ ടീം എ ഹഫ്സ, ശ്രീലക്ഷ്മി പ്രസന്നകുമാർ, കൊട്ടാരക്കര ബാർ അസോസിയേഷൻ ടീം- അക്ഷാ രാജ്, അർക്കാനന്ദിനി എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു. മികച്ച അഡ്വക്കറ്റായി കേരള ലോ അക്കാദമി ലോ കോളേജിലെ എം എ ആര്യയെ തെരഞ്ഞെടുത്തു. മത്സരത്തിൽ പ്രകാശ് എം പഞ്ഞിക്കാരൻ, നിസാ ഫാസിൽ എന്നിവർ വിധികർത്താക്കളായി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടുമാരായ അമ്പിളി ആർ ചന്ദ്രൻ, ലിന്റ ഫ്ലച്ചർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ഷൈജു ലൂക്കോസ്, സെക്രട്ടറി അനിൽകുമാർ, ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ പി സജിനാഥ്, അഡ്വ. ടി എം ജാഫർഖാൻ, അഡ്വ. എസ് പുഷ്പാനന്ദൻ, അഡ്വ. പി എസ് ചെറിയാൻ, അഡ്വ. പ്രദീപ് ചന്ദ്രൻ, അഡ്വ. ജി എസ് സന്തോഷ് കുമാർ, അഡ്വ. സേതുമോഹൻ, അഡ്വ. ടി അനീസ്, അഡ്വ. സതീഷ് കുമാർ, അഡ്വ. സോനു, അഡ്വ. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..