29 January Saturday

കുഞ്ഞു സേറയ്ക്ക്
മൊഞ്ചുള്ളൊരു വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

സേറാ രതീഷ്

സ്വന്തം ലേഖകൻ
കൊല്ലം
കുഞ്ഞിപ്പല്ലുകൾ കാണിച്ചുള്ള ഈ മൂന്നരവയസ്സുകാരിയുടെ ചിരിയിൽ സൗന്ദര്യപട്ടത്തിന്റെ ശോഭ. ദുബായിൽ നടന്ന വേൾഡ് ഇന്റർനാഷണൽ ജൂനിയർ ഫാഷൻ ഷോയിൽ ഫസ്റ്റ് റണ്ണറപ്പായ സേറാ രതീഷാണ്‌ രാജ്യത്തിന്‌ അഭിമാനമായത്‌. ഇന്ത്യയെ പ്രതിനിധീകരിച്ചു ടോഡ് (കുട്ടികൾക്കു മാത്രം)വിഭാഗത്തിൽ മത്സരിച്ചാണ് ഉമയനല്ലൂർ സ്വദേശിയായ സേറ ഗ്രാൻഡ് ഫിനാലെയിലെത്തി വിജയം നേടിയത്. നർത്തകനും കൊറിയോഗ്രാഫറുമായ തെക്കുംകര പുല്ലിച്ചിറ ധ്വനിയിൽ ആർഎൽവി രതീഷ് ജയിംസിന്റെയും ലെയ്ഡയുടെയും മകളാണ്‌.  മിസ് കേരളയായിരുന്ന ദ്രൗപതി സുനിലാണ് സേറയുടെ ട്രെയ്നർ. അഞ്ചുമാസം മുമ്പ് ദേശീയതലത്തിൽ ഒ‍ാൺലൈനിലൂടെ ടോഡ് വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് സേറയെ തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top