11 August Thursday

തിരുമുല്ലവാരത്ത്‌ ബോട്ട് കല്ലിൽ ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

തിരുമുല്ലവാരത്ത്‌ കടലിലെ കൽത്തിട്ടയിൽ ഇടിച്ചുകയറിയ മത്സ്യബന്ധന ബോട്ട്‌

കൊല്ലം
മീൻപിടിത്തം കഴിഞ്ഞ് ബേപ്പൂരിൽനിന്ന്‌ കന്യാകുമാരിയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് തിരുമുല്ലവാരത്തിനു സമീപം കല്ലിൽ ഇടിച്ചു. വ്യാഴാഴ്‌ച രാത്രിയാണ്‌ തീരത്തുനിന്ന്‌ നാലുകിലോമീറ്റർ അകലെ കന്യാകുമാരി സ്വദേശി മൈക്കിളിന്റെ കാണിക്കമാതാ എന്ന ബോട്ട്‌ അപകടത്തിൽപ്പെട്ടത്. 
ബോട്ടിൽ 12 തൊഴിലാളികളുണ്ടായിരുന്നു. 
ആർക്കും പരിക്കില്ല. സ്രാങ്ക് ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട ബോട്ടിനെ മറ്റ്‌ ബോട്ടുകളുടെ സഹായത്താൽ വെള്ളിയാഴ്ച രാവിലെ കെട്ടിവലിച്ച്‌ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി. തിരുമുല്ലവാരം തീരത്ത്‌ കിലോമീറ്ററോളം കൽത്തിട്ടയാണ്. ഇവിടെ പലപ്പോഴൂം ബോട്ടുകൾ കല്ലിൽ ഇടിച്ചു കയറാറുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top