കൊല്ലം
കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിന്റെ സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം തുടങ്ങി. ജില്ലയിൽ 7,50,468 കുടുംബങ്ങൾക്കാണ് കിറ്റ് ലഭിക്കുക.
ജില്ലയിൽ നവംബർ മാസത്തിലെ കിറ്റും ഇതോടൊപ്പം നൽകുന്നതിനാൽ ഒരേ സമയം രണ്ടു കിറ്റാണ് കുടുംബങ്ങൾക്കു ലഭിക്കുക.
വ്യാഴാഴ്ച മഞ്ഞക്കാർഡുകാർക്കാണ് ക്രിസ്മസ് കിറ്റ് വിതരണം തുടങ്ങിയത്. 48,359 കുടുംബങ്ങളാണ് ഇതിൽ ഉൾപ്പെടുക. 2,90,742 ബിപിഎൽ കുടുംബങ്ങൾക്ക് അഞ്ചുമുതൽ വിതരണം തുടങ്ങും. 2,03,699 നീല കാർഡുകാരും 2,07,668 വെള്ള കാർഡുകാരും ആണുള്ളത്. ഒരു കിലോ ഗോതമ്പ് നുറുക്കും കടല, ചെറുപയർ, ഉഴുന്ന്, വെളിച്ചെണ്ണ, പഞ്ചസാര എന്നിവ അരക്കിലോ വീതവും തുവരപ്പരിപ്പ്, തേയില, മുളകുപൊടി എന്നിവ കാൽ കിലോ വീതവും തുണിസഞ്ചിയും അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. 650ൽപ്പരം രൂപയുടെ സാധനങ്ങളാണ് കിറ്റിലുള്ളത്. ബിപിഎൽ കുടുംബങ്ങൾക്കുള്ള നവംബറിലെ കിറ്റ് വിതരണം പൂർത്തിയായി. മറ്റു വിഭാഗങ്ങൾക്കുള്ള വിതരണം
തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..