Deshabhimani

മുക്കുപണ്ട തട്ടിപ്പുസംഘത്തിലെ ഒരാൾ പൊലീസ്‌ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 10:56 PM | 0 min read

അഞ്ചൽ 
മുക്കുപണ്ട തട്ടിപ്പുസംഘത്തിലെ ഒരാൾ പൊലീസ്‌ പിടയിൽ. നിരവധി കേസിൽ പ്രതിയായ ഇടുക്കി കീഴ്‌ത്തോട്‌ സ്വദേശി സുനീഷി (30)നെയാണ്‌ അഞ്ചൽ പൊലീസ്‌ പിടികൂടിയത്‌.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ തട്ടിപ്പുകാർക്ക്‌ മുക്കുപണ്ടം എത്തിച്ചുകൊടുക്കുന്നത്‌ ഇയാളാണ്‌. മുക്കുപണ്ടവുമായി പിടിക്കപ്പെട്ടവരുടെ പക്കൽനിന്ന്‌ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്‌. കൊല്ലം അഞ്ചലിലെ സ്വകാര്യ ധനസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച കേസിൽ അറസ്റ്റിലായ കൊട്ടാരക്കര സ്വദേശി സജയകുമാറിന്‌ മുക്കുപണ്ടം നൽകിയത് സുനീഷായിരുന്നു. അഞ്ചൽ സിഐ ജി ഹരീഷ്, എസ്ഐ പ്രജീഷ് കുമാർ, സീനീയർ സിവിൽ പൊലീസ് ഓഫീസർ വിനോദ്‌ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സാബു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


deshabhimani section

Related News

View More
0 comments
Sort by

Home