22 October Tuesday

സ്വകാര്യ ബസ്‌ തൊഴിലാളികളുടെ ബോണസ്‌ ചർച്ച പരാജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
കൊല്ലം
സ്വകാര്യ ബസ്‌ തൊഴിലാളികളുടെ ബോണസ്‌ തീരുമാനിക്കുന്നതിന്‌ ജില്ലാ ലേബർ ഓഫീസിൽ ചേർന്ന യോഗം ബസുടമ അസോസിയേഷന്റെ നിഷേധാത്മക നിലപാടുമൂലം 
പരാജയപ്പെട്ടു. ഫെയർവേജസും ബോണസും നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ പണിമുടക്ക്‌ ഉൾപ്പെടെ ശക്തമായ സമരപരിപാടികൾക്ക്‌ രൂപം നൽകാൻ മോട്ടോർത്തൊഴിലാളി യൂണിയൻ സംയുക്ത സമരസമിതി തീരുമാനിച്ചു. 
ജി ജയപ്രകാശ്‌ യോഗത്തിൽ അധ്യക്ഷനായി. എം എസ്‌ മുരളി (സിഐടിയു), ശങ്കർ (എഐടിയുസി), കെ ശിവരാജൻ (ബിഎംഎസ്‌), അജിത്‌ അനന്തകൃഷ്‌ണൻ (യുടിയുസി), കുരീപ്പുഴ ഷാനവാസ്‌ (കെടിയുസി) എന്നിവർ 
സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top