24 October Thursday

കശുവണ്ടിത്തൊഴിലാളികൾക്ക്‌ അരി: കൂപ്പൺ വിതരണം 5 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
കൊല്ലം
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികൾക്ക്‌ സൗജന്യ അരിക്കുള്ള കൂപ്പൺ വിതരണം അഞ്ചുമുതൽ നടക്കും. സൗജന്യ അരിക്കൂപ്പൺ നൽകുന്ന കേന്ദ്രങ്ങൾ: അഞ്ചിന്‌  കൊല്ലം പരിധിയിലുള്ളവർക്ക്‌–- അയത്തിൽ കോർപറേഷൻ ഫാക്ടറി, കല്ലുംതാഴം കോർപറേഷൻ ഫാക്ടറി. 
കൊട്ടിയം  പരിധിയിലുള്ളവർക്ക്–- അൽഫോൺസാ കാഷ്യൂ ഫാക്ടറി പള്ളിമൺ (പാലത്തിനു സമീപം), മൈലക്കാട് പ്രകാശ് എക്സ്പോർട്ട്സ്, കൊട്ടിയം കോർപറേഷൻ ഫാക്ടറി, കണ്ണനല്ലൂർ കോർപറേഷൻ ഫാക്ടറി, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നല്ലില. ചാത്തന്നൂർ പരിധിയിലുളളവർക്ക്–- പ്രകാശ് എക്സ്പോർട്സ് ഫാക്ടറി കല്ലുവാതുക്കൽ, ഓടനാവട്ടം വിഎൽസി ഫാക്ടറി, പൂയപ്പള്ളി ജാഹോഷ് ഓഡിറ്റോറിയം, ചാത്തന്നൂർ കോർപറേഷൻ ഫാക്ടറി ചവറ–- തേവലക്കര ഫാർമേഴ്സ് സഹകരണ ബാങ്ക്, ചവറ ഇൻസ്പെക്ടർ ഓഫീസ്. ഭരണിക്കാവ്–- ഭരണിക്കാവ് കോർപറേഷൻ ഫാക്ടറി, കുമ്പളത്ത് ശങ്കുപ്പിള്ള ലൈബ്രറി കാരാളിമുക്ക്, പള്ളിക്കൽ പഞ്ചായത്ത് ഓഫീസ്, അടൂർ കോ–-ഓപ്പറേറ്റീവ് കോളേജ്. 
ആറിന്‌: എഴുകോൺ–- എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയം, ഇമ്മാനുവൽ കാഷ്യൂ ആലയ്ക്കൽ പുത്തൂർ, ഇഷിക കാഷ്യൂ (ശാസ്താ) കുടിക്കോട്. കുണ്ടറ–- കുരീപ്പള്ളി സൺഫുഡ് കോർപറേഷൻ ഫാക്ടറി, വെള്ളിമൺ ചോതി കാഷ്യൂ ഫാക്ടറി, ചന്ദനത്തോപ്പ് വിഎൽസി ഫാക്ടറി, ഇൻസ്പെക്ടർ ഓഫീസ് കുണ്ടറ, ശബരി കാഷ്യൂ ഫാക്ടറി കൊറ്റങ്കര. 
ആയൂർ –- കടയ്ക്കൽ മിനി സിവിൽസ്റ്റേഷൻ, അഞ്ചൽ സൺഫുഡ് ഫാക്ടറി, കാർമൽ കാഷ്യൂ ഇളമ്പൽ, ഇൻസ്പെക്ടർ ഓഫീസ് ആയൂർ. കൊട്ടാരക്കര–- വയലുവീട്ടിൽ കാഷ്യൂ (ധീന കാഷ്യൂ) കുന്നിക്കോട്, ഇൻസ്പെക്ടർ ഓഫീസ് കൊട്ടാരക്കര.  
പ്രധാന വാർത്തകൾ
 Top