24 October Thursday

ദേശീയപാത സ്ഥലമെടുപ്പ്: കലക്ടര്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ദേശീയപാത 66 നാലുവരിപ്പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കലക്ടർ ബി അബ്ദുൽ നാസർ സന്ദർശനം നടത്തുന്നു

കൊല്ലം
ദേശീയപാത 66 നാലുവരിപ്പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കലക്ടർ ബി അബ്ദുൽ നാസർ സന്ദർശനം നടത്തി. അലൈൻമെന്റ് കല്ലുകൾ യാഥാസ്ഥാനത്തുണ്ടോ എന്ന് പരിശോധിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തെ വിസ്തൃതി, നഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നിവ കൃത്യമായും വേഗത്തിലും നടത്തണമെന്നും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ശക്തികുളങ്ങര വില്ലേജിലെ നീണ്ടകര മുതൽ ആൽത്തറമൂട് വരെയുള്ള സ്ഥലത്താണ് കലക്ടർ സന്ദർശനം നടത്തിയത്. സ്‌പെഷ്യൽ തഹസിൽദാർ ബിപിൻ കുമാർ, വാല്യൂവേഷൻ അസിസ്റ്റന്റ്‌ ബിനോയ് ബേബി, ആർഐ ആശാ ഷാഹിന, സർവേ ഓഫീസർമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ദേശീയപാത സ്ഥലമെടുപ്പ്: കലക്ടര്‍ സന്ദര്‍ശിച്ചു
കൊല്ലം
ദേശീയപാത 66 നാലുവരിപ്പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ കലക്ടർ ബി അബ്ദുൽ നാസർ സന്ദർശനം നടത്തി. അലൈൻമെന്റ് കല്ലുകൾ യാഥാസ്ഥാനത്തുണ്ടോ എന്ന് പരിശോധിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തെ വിസ്തൃതി, നഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നിവ കൃത്യമായും വേഗത്തിലും നടത്തണമെന്നും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ശക്തികുളങ്ങര വില്ലേജിലെ നീണ്ടകര മുതൽ ആൽത്തറമൂട് വരെയുള്ള സ്ഥലത്താണ് കലക്ടർ സന്ദർശനം നടത്തിയത്. സ്‌പെഷ്യൽ തഹസിൽദാർ ബിപിൻ കുമാർ, വാല്യൂവേഷൻ അസിസ്റ്റന്റ്‌ ബിനോയ് ബേബി, ആർഐ ആശാ ഷാഹിന, സർവേ ഓഫീസർമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top