28 September Monday

കൊലപാതക ശ്രമം; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
ചടയമം​ഗലം 
സുഹൃത്തിന്റെ പുരയിടത്തിലെ കവുങ്ങ്  പിഴുതത്‌ ചോദ്യംചെയ്‌തതിന്‌ ആക്രമണം നടത്തിയ ഒരാൾ അറസ്റ്റിൽ. അർക്കന്നൂർ മണിയൻമുക്കിൽ ശോഭനവിലാസത്തിൽ മണിക്കുട്ടൻ എന്നുവിളിക്കുന്ന രതീഷാണ്‌ ചടയമം​ഗലം പൊലീസിന്റെ പിടിയിലായത്. തോട്ടത്തറ ഹാഷിം മൻസിലിൽ അൻസാരിയെ (42) ആണ്‌ ആക്രമിച്ച് തലയ്‌ക്ക് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ചടയമം​ഗലം  എസ്‌ഐ ശരലാലിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top