22 September Sunday
മ-ഹി-ളാ- അ-സോസിയേഷൻ

ജില്ലാസമ്മേളനം ഇന്ന് സമാപിക്കും

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2019
 
 
കൊല്ലം
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസമ്മേളനം ഞായറാഴ്ച കൊട്ടിയത്ത് സമാപിക്കും. ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം സി ജോസഫൈൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പ്രസന്നാ ഏണസ്റ്റ് പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ എൻ സന്തോഷ് സ്വാഗതം പറഞ്ഞു. മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജകുമാരി രക്തസാക്ഷി പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം എം ബി ബിന്ദു അനുശോചന പ്രമേയവും 
അവതരിപ്പിച്ചു. 
പ്രസന്നാ ഏണസ്റ്റ്, സി രാധാമണി, അയിഷാപോറ്റി എംഎൽഎ, ലൈലാബീവി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി എം ലീലാമ്മ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പി സതീദേവി സംഘടനാ റിപ്പോർട്ടും 
അവതരിപ്പിച്ചു. 
അഖിലേന്ത്യ ട്രഷറർ പി കെ ശ്രീമതി, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി,സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സബിതാബീഗം, വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, രാജമ്മ ഭാസ്കരൻ, എം കെ നിർമല, പത്തനംതിട്ട ജില്ലാ സെക്രട്ടറി  കോമളം അനിരുദ്ധൻ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കൃഷ്‌ണകുമാരി രാജശേഖരൻ, തിരുവനന്തപുരം ജില്ലാസെക്രട്ടറി പുഷ്‌പലത തുടങ്ങിയവർ 
സംസാരിച്ചു. ഗീതാകുമാരി കൺവീനറായി മിനിറ്റ്‌സ് കമ്മിറ്റിയും സുധ കൺവീനറായി പ്രമേയ കമ്മിറ്റിയും സുജാത മോഹൻ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
 സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.ഞായറാഴ്‌ച രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം തുടരും. തുടർന്ന്‌ ചർച്ചയ്‌ക്ക്‌ മറുപടിയും അഭിവാദ്യ പ്രസംഗങ്ങളും. പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേള പ്രതിനിധികളെയും തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിക്കും.
പ്രധാന വാർത്തകൾ
 Top