കൊല്ലം
പുതിയ റവന്യു റിക്കവറി ഓഫീസ് ആരംഭിക്കണമെന്നും ചിട്ടിയിൽ കൂട്ടിയ ജിഎസ്ടി കുറയ്ക്കണമെന്നും കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളിൽ (തുളസീധരൻ നഗർ) സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ പ്രദീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി എ ഷാഹിമോൾ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ എസ് സമീൻ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി ദേവദാസ്, ട്രഷറർ എസ് വി കവിതാരാജ്, ജോയിന്റ് സെക്രട്ടറി ബി വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം ബിനു, എ കെ അനിൽകുമാർ, ആർ അനിൽ, എ രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപിനാഥൻനായർ(പ്രസിഡന്റ്), സന്തോഷ്, മിനേഷ്(വൈസ് പ്രസിഡന്റുമാർ), എസ് ഷീന (സെക്രട്ടറി), ബൈജു, സുമേഷ്(ജോയിന്റ് സെക്രട്ടറിമാർ), ബിനോജ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..