03 August Monday

ഈ നന്മയുടെ പേരാണ്‌ കെയർഹോം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് താക്കോല്‍ദാനം നിർവഹിക്കുന്ന വീട്

വഞ്ചിയൂർ 
ഇക്കാണുന്നതാണ്‌ ഹൃദയമുള്ള ഒരുപറ്റം ആളുകളുടെ നന്മ. സ്വന്തമായി കിടപ്പാടമെന്ന “വൻസ്വപ്‌നങ്ങൾ’ കാണുന്നവർക്ക്‌ താങ്ങായത്‌ നന്മയുടെ കരുതലാണ്‌. അത്തരം രണ്ടായിരം കരുതൽവീടുകളാണ്‌ സഹകരണ കെയര്‍ഹോം പദ്ധതിയിലൂടെ സംസ്ഥാനമാകെ ഒരുങ്ങിയത്‌. കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനില്‍ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട സിദ്ധാര്‍ഥനുവേണ്ടി ഒരുക്കിയ വീടോടെയാണ്‌ 2000 തികച്ചത്‌. ഇതിന്റെ താക്കോൽദാനം ശനിയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും. 
തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണസംഘം 11,67000 രൂപ ചെലവിട്ടാണ് വീട്‌ നിർമിച്ചത്. തയ്യൽ തൊഴിലാളിയായ സിദ്ധാർഥനും ഭാര്യ കുമാരി തങ്കവും ബി കോമിന് പഠിക്കുന്ന കൊച്ചുമകൻ ശരത്തുമൊന്നിച്ചാണ്‌ താമസം. കഴിഞ്ഞ പ്രളയത്തിൽ തെങ്ങു കടപുഴകി വീണാണ് വീട് നശിച്ചത്. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ഉറപ്പും പുതിയ വീടിനുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top