05 August Wednesday

കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 23 രോഗികൾ ഭയപ്പെടുത്തുന്നു

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020
കൊല്ലം
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഭയപ്പെടുത്തുന്ന നിലയിലേക്ക്‌. 23 പേർക്ക്‌ വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ഒറ്റ ദിവസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണിത്‌. ജൂൺ 20ന്‌ 24 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 215 പേരാണ്‌ ചികിത്സയിലുള്ളത്‌. 
വെള്ളിയാഴ്‌ച രോഗം പിടിപെട്ടവരിൽ ഒരു കുടുംബത്തിലെ നാലുപേരുമുണ്ട്‌. നാല്‌ സ്‌ത്രീകൾക്കും ഒമ്പതുവയസ്സുള്ള പെൺകുട്ടിക്കും  കോവിഡ്‌ പോസിറ്റീവായി.  രോഗം പിടിപെട്ട 17 പേർ വിദേശത്തു നിന്നും ആറുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ആറുപേർ സൗദി, നാലുപേർ കുവൈത്ത്, രണ്ടുപേർ ദുബായ്‌, ഒരാൾവീതം എത്യോപ്പിയ, ഖത്തർ, ഷാർജ, കസാഖിസ്ഥാൻ, അബുദാബി, നാലുപേർ ഹൈദരാബാദ്‌, രണ്ടുപേർ ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന്‌ എത്തിയവരാണ്.
 തേവലക്കര അരിനല്ലൂർ സ്വദേശികളായ വനിതകൾ (34), (48), പെൺകുട്ടി (ഒമ്പത്‌), പുരുഷൻ (60), ഇടമൺ സ്വദേശിനികളായ 33,  26 വയസുള്ള രണ്ടുപേർ, അഞ്ചൽ ചോരനാട് സ്വദേശി (36), ആവണീശ്വരം നെടുവന്നൂർ സ്വദേശി (58), ശൂരനാട് വെസ്റ്റ് പാലക്കടവ് സ്വദേശി (48), ചിറ്റുമല സ്വദേശി (32), പവിത്രേശ്വരം തെക്കുംപുറം സ്വദേശി (54), പുനലൂർ ചാലിയക്കാവ് സ്വദേശി (57),  വാളകം സ്വദേശി (47), ഈസ്റ്റ് കല്ലട സ്വദേശി (58), കാഞ്ഞാവെളി സ്വദേശി (28), ഇളമ്പൽ സ്വദേശി (43), പുത്തനമ്പലം സ്വദേശി (32), തേവലക്കര പാലക്കൽ സ്വദേശി (30), തേവലക്കര സ്വദേശി (51), ഓടനാവട്ടം സ്വദേശി (32), മൈലാപ്പൂർ സ്വദേശി (52) അഞ്ചൽ വയല സ്വദേശി (31), കല്ലേലിഭാഗം സ്വദേശി (42)എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ നാലുപേർ അരിനെല്ലൂർ സ്വദേശികളാണ്‌. ഇവർ ജൂൺ 26ന് ഹൈദരാബാദിൽ നിന്ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. മറ്റുള്ളവരും നിരീക്ഷണത്തിൽ കഴിയവേയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top