12 August Wednesday

നടപടി കടുപ്പിച്ച്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കൊല്ലം
കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതോടെ പൊലീസ്‌‌ മുൻകരുതൽ നടപടി ശക്തമാക്കി‌. സാമൂഹ്യ വ്യാപന സാധ്യത പരിഗണിച്ചാണിത്‌.  ഗ്രാമനഗര വ്യത്യാസമില്ലാതെ പരിശോധന കർശനമാക്കും. ക്വാറന്റൈനിൽ കഴിയുന്നവർ നിയന്ത്രണം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ‌ ജനമൈത്രി പൊലീസ്‌  നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.  
രാത്രി യാത്രാ നിരോധനത്തിന്റെയും കർഫ്യൂവിന്റെയും അടിസ്ഥാനത്തിൽ വാഹന പരിശോധനയും കർശനമാണ്‌. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ ഫോൺ നമ്പരും വിലാസവും രേഖപ്പെടുത്താനും കടയുടമകൾക്ക് വീണ്ടും‌ നിർദേശം നൽകി. സാമൂഹ്യ അകലം പാലിക്കാതെയും പൊതുഇടങ്ങളിൽ മാസ്‌ക്‌ ധരിക്കാതെയും സഞ്ചരിക്കുന്നവരെ പിടികൂടാൻ സ്‌പെഷ്യൽ ടാസ്‌ക്‌ ഫോഴ്‌സ്‌ പ്രവർത്തനം വിപുലീകരിച്ചു. കുട്ടികളുമായി വ്യക്തമായ കാരണമില്ലാതെ ദീർഘദൂര യാത്ര നടത്തുന്നവർക്കെതിരെയും നടപടിയെടുക്കും. വിദേശത്ത്‌ നിന്നും ഇതരസംസ്ഥാനത്ത്‌ നിന്നും എത്തിയവർക്ക്‌ കോവിഡ്‌ കൺട്രോ
ൾ റൂമിൽ നിന്ന്‌ ദിവസവും മാർഗനിർദേശം നൽകാൻ 10 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്‌‌. കണ്ടെയ്ൻമെന്റ്‌ സോണുകളിൽ പൊലീസ്‌ പിക്കറ്റും ശക്തമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top