30 September Saturday

പ്രതികൾ പിടിയിലായത്‌ 6 ദിവസത്തിനുള്ളിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

ഗോകുൽ

കുന്നിക്കോട്  
തെളിവുകൾ നശിപ്പിച്ച് വഴിതെറ്റിച്ച കവർച്ചാക്കേസിൽ പ്രതികളെ കുന്നിക്കോട്‌ പൊലീസ്‌ പിടികൂടിയത്‌ ആറു ദിവസത്തിനുള്ളിൽ. എടിഎം കൗണ്ടറിൽ പണംനിറയ്‌ക്കുന്ന ഏജന്റിനെ ആക്രമിച്ച്‌ കവർച്ച നടത്തിയ കേസിൽ ആദ്യദിനങ്ങളിൽ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പെട്ടെന്ന് മൂന്നു ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ അത് കൊല്ലം ജില്ലയിലേക്ക് ഒതുങ്ങി. അന്വേഷണം പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചതോടെ കൊട്ടാരക്കരയിലെ പരിസര പ്രദേശങ്ങളിലേക്ക് ചുരുങ്ങി. പ്രതികളിലേക്ക് എത്തിച്ചേർന്നെങ്കിലും വിവരം ചോരാതെ ഒരുദിവസം സംഘത്തെ നിരീക്ഷണവലയത്തിലാക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്കായി. കൊല്ലം ജില്ലയിൽ 132 സ്വകാര്യ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പണംനിറയ്ക്കുന്ന ജോലി സ്വകാര്യ ഏജൻസികളെയാണ് കമ്പനി എൽപ്പിച്ചിരിക്കുന്നത്. യാതൊരു സുരക്ഷയുമില്ലാതെയാണ് പണം കൗണ്ടറിൽ എത്തിക്കുന്നത്. സുരക്ഷയോടെ പണവുമായി യാത്രചെയ്യണമെന്നാണ് പൊലീസ്‌ നിർദേശം.
 
 
ഗോകുലിന്‌ ഇനി ആശ്വസിക്കാം
സ്വന്തം ലേഖകൻ
കുന്നിക്കോട്
‘ഇനി സ്വസ്ഥമായിട്ട് ഒന്നുറങ്ങണം. കണ്ണടച്ചാൽ പേടി തോന്നിപ്പോകും. ഇപ്പോഴും ജീവനോടെയുണ്ടെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല’ –- ഗോകുൽ പറഞ്ഞു. മെയ് 26ന് പട്ടാഴിയിലെ എടിഎം കൗണ്ടറിൽ പണംനിറയ്ക്കാനായി പോകവെയാണ് കൊട്ടാരക്കര മുതൽ പിന്തുടർന്ന സ്കോർപ്പിയോ കാർ പട്ടാഴി വരുത്തിയിൽവച്ച് സ്കൂട്ടറിലേക്ക് ഇടിച്ചുകയറ്റുന്നത്. റോഡിൽ തെറിച്ചുവീണ ഗോകുലിന്റെ അടുത്തേക്ക് സ്‌കോർപ്പിയോയിൽനിന്ന് ഇരുമ്പു വടിയുമായി മുഖംമൂടി ധരിച്ച ഒരാൾ പുറത്തിറങ്ങി. അപകടം തിരിച്ചറിഞ്ഞ ഗോകുൽ നിലവിളിച്ച് ഓടി. പാതയോരത്തെ ഒരു ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അഭയംതേടി. നാട്ടുകാരുടെ സഹായത്തോടെ രാത്രിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞവർ സംശയ ദൃഷ്ടിയോടെ തന്നെയും വീക്ഷിച്ചതായി ഗോകുൽ പറയുന്നു. പ്രതികൾ പൊലീസ് പിടിയിലാതോടെ ആശ്വാസമായെന്നും ഗോകുൽ പറഞ്ഞു.ഗോകുലിന്‌ ഇനി ആശ്വസിക്കാം
സ്വന്തം ലേഖകൻ
കുന്നിക്കോട്
‘ഇനി സ്വസ്ഥമായിട്ട് ഒന്നുറങ്ങണം. കണ്ണടച്ചാൽ പേടി തോന്നിപ്പോകും. ഇപ്പോഴും ജീവനോടെയുണ്ടെന്ന്‌ വിശ്വസിക്കാൻ കഴിയുന്നില്ല’ –- ഗോകുൽ പറഞ്ഞു. മെയ് 26ന് പട്ടാഴിയിലെ എടിഎം കൗണ്ടറിൽ പണംനിറയ്ക്കാനായി പോകവെയാണ് കൊട്ടാരക്കര മുതൽ പിന്തുടർന്ന സ്കോർപ്പിയോ കാർ പട്ടാഴി വരുത്തിയിൽവച്ച് സ്കൂട്ടറിലേക്ക് ഇടിച്ചുകയറ്റുന്നത്. റോഡിൽ തെറിച്ചുവീണ ഗോകുലിന്റെ അടുത്തേക്ക് സ്‌കോർപ്പിയോയിൽനിന്ന് ഇരുമ്പു വടിയുമായി മുഖംമൂടി ധരിച്ച ഒരാൾ പുറത്തിറങ്ങി. അപകടം തിരിച്ചറിഞ്ഞ ഗോകുൽ നിലവിളിച്ച് ഓടി. പാതയോരത്തെ ഒരു ക്ഷേത്ര പൂജാരിയുടെ വീട്ടിൽ അഭയംതേടി. നാട്ടുകാരുടെ സഹായത്തോടെ രാത്രിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞവർ സംശയ ദൃഷ്ടിയോടെ തന്നെയും വീക്ഷിച്ചതായി ഗോകുൽ പറയുന്നു. പ്രതികൾ പൊലീസ് പിടിയിലാതോടെ ആശ്വാസമായെന്നും ഗോകുൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top