09 July Thursday

അധ്യാപകർ നെൽപ്പാടത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
എഴുകോൺ 
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ വെളിയം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കരീപ്ര ചിറക്കടവ് ഏലായിൽ കൃഷിയിറക്കി. 80 സെന്റ് സ്ഥലത്താണ് നെൽക്കൃഷിചെയ്യുന്നത്. വിത ഉത്സവം പി അയിഷാപോറ്റി എംഎൽഎ ഉദ്ഘാടനംചെയ്തു. 
കരീപ്ര പഞ്ചായത്ത് പ്രസിഡന്റ്‌ കെ അബ്ദുൽ റഹ്മാൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി ആർ മഹേഷ്, ജില്ലാ സെക്രട്ടറി ജി കെ ഹരികുമാർ, കെ എൻ മധുകുമാർ, വി പി പ്രവീൺ, വി ആർ രാജേഷ്, എ സുരേഷ് കുമാർ, ആർ അനിൽ കുമാർ, പ്രഭാദ്, സാബു, സജു, ബി ബിനു, കൃഷി അസിസ്റ്റന്റ്‌ ശശിധരൻപിള്ള, ഏലാകമ്മിറ്റിഅംഗം ഹരീഷ്, എ അജയഘോഷ് എന്നിവർ പങ്കെടുത്തു.  
പ്രധാന വാർത്തകൾ
 Top