20 August Tuesday

ഇ എം എസ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

പത്തനാപുരം

നാടിന് ആശ്വാസമേകി ഇ എം എസ് സഹകരണ ആശുപത്രി ഒപി വിഭാഗം പ്രവർത്തനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് ഒപി വിഭാഗം ആരംഭിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അം​ഗം കെ എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ചതോടെയാണ‌് ഒപി പ്രവർത്തനം തുടങ്ങിയത‌്. 

മലയോര നാടിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമാണ‌് ഇ എം എസ് സഹകരണ ആശുപത്രി പ്രവർത്തന സജ്ജമായതോടെ നിറവേറിയത‌്. ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ ആശുപത്രി ഭരണസമിതി പ്രസിഡന്റ് ബി ദസ്തഗീർ സാഹിബ് അധ്യക്ഷനായി. സെക്രട്ടറി എൻ ജഗദീശൻ സ്വാഗതം പറഞ്ഞു. 

കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോര്‍ഡ് ചെയർമാൻ കെ രാജഗോപാൽ, കൊല്ലം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ,  വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം ബി അജയകുമാർ, എം മീരാപിള്ള,  പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച് നജീബ്മുഹമ്മദ്,  എസ് രാഖേഷ്, എൻ എസ് ആശുപത്രി സെക്രട്ടറി ഷിബു, പത്തനാപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനു ഡാനിയേൽ, കെപിസിസി നിർവാഹക സമിതിഅംഗം സി ആർ നജീബ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ജോജോ കെ എബ്രഹാം എന്നിവർ സംസാരിച്ചു.

ആശുപത്രിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ മുന്നാംവാരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനറൽ മെഡിസിൻ സെലിൻ എബ്രഹാം, ഓർത്തോ പീഡിക്സ്സ് ആൻഡ‌് റൂമറ്റോളജി റിസ‌്‌വി മുഹമ്മദ്, ഇഎൻടി ഹെഡ് ആൻഡ‌് നെക്ക് സർജറി മഹേഷ് മധു, ത്വക്ക് രോഗവിഭാഗം എൻ നജാദ്, അനസ്ത്യേഷ്യോളജി എ ഷമീം എന്നിവർ രോഗികളെ പരിശോധിക്കും. ഡോക്ടർമാരായ ജി ഗിരിജകുമാരി, ആര്യാ രാജൻ, എ എസ് നിസാമുദീൻ എന്നിവരുടെ നേതൃത്വത്തില്‍ 24 മണിക്കൂർ അത്യാഹിത വിഭാഗവും പ്രവർത്തിക്കുന്നു.

പ്രധാന വാർത്തകൾ
 Top