25 August Sunday

പ്രതിഭാസംഗമം എ എം ആരിഫ് ഉദ‌്ഘാടനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019
കരുനാഗപ്പള്ളി
ലോകത്തിന്റെ ഏതുകോണിൽ പോയാലും ആത്മവിശ്വാസമുള്ളവരായി കേരളത്തിലെ വിദ്യാർഥികൾ മാറണമെന്ന ലക്ഷ്യത്തോടെയുള്ള പരിഷ്കരണമാണ് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് നിയുക്ത എംപി എ എം ആരിഫ് പറഞ്ഞു. സിപിഐ എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
"മികവ് 2019 " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ എസ് ഷറഫുദീൻ മുസലിയാർ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് സി രാധാമണി പ്രതിഭകളെ ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ മുഖ്യപ്രഭാഷണംനടത്തി. എൻ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻ പി ശിവരാജൻ, ജെ ഹരിലാൽ, ജെ അസ്ലം എന്നിവർ സംസാരിച്ചു. എ എം ആരിഫിനെ എം സുഗതൻ പൊന്നാട അണിയിച്ച് ആദരിച്ചു. ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം ഷറഫുദീൻ മുസലിയാർ കൈമാറി. യോഗശേഷം ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top