15 May Saturday

ചെല്ലമ്മ ഹാപ്പിയായി

കെ ബി ജോയ്Updated: Tuesday May 4, 2021

ചെല്ലമ്മയമ്മ

കൊല്ലം
‘ഇടതുപക്ഷം ജയിക്കാനാ ഞാൻ വോട്ട് ചെയ്തത്. ഇപ്പോൾ സന്തോഷമായി’തൊഴുകൈകളോടെ എൽഡിഎഫിന്റെ ചരിത്രവിജയത്തിൽ സന്തോഷം പങ്കുവച്ച് കയർത്തൊഴിലാളിയായ ചെല്ലമ്മയമ്മ. ‘നീയെന്നല്ല ഈ മുറ്റമടിക്കുന്ന കുറ്റിച്ചൂലായാലും ഞാൻ കമ്യൂണിസ്റ്റ് പാർടിക്കേ വോട്ട് ചെയ്യൂ’ എന്നാണ്‌ വോട്ടഭ്യർഥിച്ച് ചെന്ന എം മുകേഷിനോട് ചെല്ലമ്മ പറഞ്ഞത്. പ്രചാരണ സമയത്തെ ഏറ്റവും ആവേശകരമായ അനുഭവമായി മുകേഷ് ഇതു പങ്കുവച്ചിരുന്നു. 
പെരുമൺ ക്ഷേത്രത്തിന്റെ ഭാഗമായ ആൽത്തറ തൂത്ത് വൃത്തിയാക്കി കൊണ്ടുനിന്ന ചെല്ലമ്മയോട്‌ അടുത്തുചെന്ന് ‘ഞാൻ സ്ഥാനാർഥിയാണ് വോട്ടു ചെയ്യണം’ എന്ന് മുകേഷ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. തല ഉയർത്തി നോക്കിയെങ്കിലും കാഴ്ചക്കുറവുള്ളതിനാൽ ചെല്ലമ്മയ്ക്ക് ആളിനെ മനസ്സിലായില്ല. തുടർന്നാണ് കമ്യൂണിസ്റ്റ് പാർടിക്ക് മാത്രമേ താൻ വോട്ട് ചെയ്യൂവെന്ന് പറഞ്ഞു. കയർത്തൊഴിലാളിയായിരുന്ന പെരുമൺ ചെറുകര വീട്ടിൽ ചെല്ലമ്മയമ്മ (80)കയർ സമരങ്ങളിലെ ഉറച്ച പോരാളിയും കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തകയുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ നേരിട്ടുകണ്ട് അഭിവാദ്യം അറിയിക്കാൻ കാത്തിരിക്കുകയാണ് ചെല്ലമ്മയമ്മ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top