15 May Saturday

സോയമോൾക്ക് അൺലിമിറ്റഡ് സന്തോഷം

അനന്തവിഷ്‌ണുUpdated: Tuesday May 4, 2021

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ റെഡ് വളന്റിയറായി എത്തിയ സോയമോൾ (ഫയൽചിത്രം)

ഇരവിപുരം
‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ, ഞാനിപ്പോ മാനത്ത് വലിഞ്ഞുകേറും’ എന്ന പരസ്യവാചകത്തിലേതിന് സമാനമായ അവസ്ഥയിലാണ് സോയമോൾ. കുഞ്ഞുമുഖത്തും കണ്ണുകളിലും കാണാനാകും അളവില്ലാത്ത സന്തോഷത്തിരയിളക്കം. സന്തോഷത്തിന്റെ കാരണം ചോദിച്ചാൽ ഉടൻ മറുപടിയുമെത്തും. ‘ഞങ്ങടെ പിണറായി അപ്പൂപ്പൻ വീണ്ടും ജയിച്ച് മുഖ്യമന്ത്രിയാകുമല്ലോ’. എൽഡിഎഫ് ചരിത്രവിജയം കെെവരിച്ചശേഷം മകൾ ആകാശത്തും ഭൂമിയിലുമല്ലെന്ന് അച്ഛനമ്മമാരായ മങ്ങാട് തോട്ടത്തിൽ വീട്ടിൽ ഷെെനും റെമിയും പറയുന്നു. 
മാർച്ച് 25ന് പിണറായി വിജയൻ കൊല്ലത്തു വന്നപ്പോൾ റെഡ് വളന്റിയറായി സ്വീകരിക്കാനും സോയ മുന്നിലുണ്ടായിരുന്നു. തനിക്കു ലഭിച്ച ഹാരങ്ങളിലൊന്ന് കഴുത്തിൽ അണിയിച്ചാണ് പിണറായി വിജയൻ  സോയമോളെ യാത്രയാക്കിയത്. പൊതുവെ കർക്കശ്യക്കാരനും ഗൗരവക്കാരനുമെന്ന് മാധ്യമങ്ങൾ ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ വാത്സല്യവും കരുതലുമാണ് സോയമോൾക്ക് അനുഭവിക്കാനായത്. പിണറായി വിജയനോട് കൊഞ്ചലോടെ സംസാരിക്കുന്ന സോയമോളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലും വെെറലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top