23 April Friday

ബിഎസ്എൻഎല്ലിന് 4 ജി സ്പെക്‌ട്രം ഉടൻ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കൊല്ലം
ബിഎസ്എൻഎല്ലിന്‌ 4ജി സ്‌പെക്‌ട്രം ഉടൻ അനുവദിക്കണമെന്ന്‌ ബിഎസ്‌എൻഎൽഇയു പത്താമത്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുള്ളിക്കട കെ ജി ബോസ് സെന്ററിലെ ജി മുരളീധരൻപിള്ള നഗറിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഡി അഭിലാഷ് അധ്യക്ഷനായി. 
രാവിലെ പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. രക്തസാക്ഷി അനുസ്മരണം ജില്ലാ അസി. സെക്രട്ടറി ആർ മഹേശനും അനുശോചനം മന്മഥൻപിള്ളയും അവതരിപ്പിച്ചു. വി പി ശിവകുമാർ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പി മനോഹരൻ, സംസ്ഥാന ട്രഷറർ ആർ രാജേഷ് കുമാർ, എഐബിഡിപിഎ ജില്ലാ പ്രസിഡന്റ്‌ കെ സുകുമാരൻനായർ, സി മുരളീധരൻപിള്ള, ആർ വി ശ്രീകാന്ത് എന്നിവർ സംസാരിച്ചു. 
പ്രതിനിധി സമ്മേളനം അഖിലേന്ത്യ അസി. സെക്രട്ടറി എം വിജയകുമാർ ഉദ്ഘാടനംചെയ്തു. പ്രവർത്തന റിപ്പോർട്ട് ജില്ലാ പ്രസിഡന്റ്‌ ഡി അഭിലാഷും കണക്ക്‌ ട്രഷറർ സി ലാലുവും അവതരിപ്പിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, യഥാസമയം ശമ്പളം വിതരണം ചെയ്യുക, ഔട്ട്സോഴ്സിങ്‌ നടപടികൾ പുനഃപരിശോധിക്കുക, കർഷകസമരം ഒത്തുതീർപ്പാക്കുക, തൊഴിൽ നിയമഭേദഗതി പിൻവലിക്കുക, കരാർത്തൊഴിലാളികൾക്ക് വേതന കുടിശ്ശിക ഉടൻ നൽകുക, കരാർത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം അനുവദിക്കുക , പിരിച്ചുവിടൽ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.  
ഭാരവാഹികൾ: ആർ മഹേശൻ (പ്രസിഡന്റ്‌), പി രമണൻ, ആർ സജീവ് കുമാർ, ഡി സുദർശനൻപിള്ള, എൻ രമണൻ (വൈസ് പ്രസിഡന്റ്‌), ഡി അഭിലാഷ് (സെക്രട്ടറി), പി കെ സുരേഷ് ബാബു, എസ് ശിവശങ്കരപ്പിള്ള, കെ തുളസീധരൻ, എസ് ധന്യ(അസി. സെക്രട്ടറി), സി ലാലു, (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top