20 April Tuesday

അലൂമിനിയം ലേബർ കോൺട്രാക്‌ടേർസ്‌ ജില്ലാ സമ്മേളനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കൊല്ലം
അലൂമിനിയം ലേബർ കോൺട്രാക്‌‌ടേർസ്‌‌ അസോസിയേഷൻ ജില്ലാ സമ്മേളനം വ്യാഴാഴ്‌ച കൊല്ലം വൈഎംസിഎ ഹാളിൽ ചേരും. രാവിലെ 10ന്‌ മേയർ പ്രസന്ന ഏണസ്‌റ്റ്‌ ഉദ്‌ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ വി എൽ സതീഷ്‌ അധ്യക്ഷനാകും. 
പകൽ രണ്ടിന്‌  പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ദിലീപ്‌ ഉദ്‌ഘാടനംചെയ്യും. ധനസഹായ വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി മധുവും മുതിർന്ന പൗരനെ ആദരിക്കൽ സംസ്ഥാന സെക്രട്ടറി ഷാജി കോട്ടയവും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ  വി എൽ സതീഷ്, കൺവീനർ സജീർ, ‌ ട്രഷറർ സി വിജയൻ, സുദർശൻ, സജിത്ത്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top