06 December Friday

ഇരവിപുരം തീരത്തിന്‌ സംരക്ഷണം മുട്ടില്ലാതെ വരുന്നൂ, പുലിമുട്ട്‌

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019

 

കൊല്ലം
ഇരവിപുരം തീരത്തിന്‌ പുലിമുട്ടിന്റെ സുരക്ഷ. പുതിയ പുലിമുട്ടുകൾ നിർമിച്ച് ബീച്ച് മുതൽ താന്നി വരെയുള്ള തീരം സംരക്ഷിക്കണമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. പുതിയ പുലിമുട്ടുകളുടെ നിർമാണോദ്ഘാടനം ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന് കാക്കത്തോപ്പിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുമെന്ന്‌ എം നൗഷാദ് എംഎൽഎ അറിയിച്ചു. 2018–-2019ലെ ബജറ്റിലാണ് എൽഡിഎഫ് സർക്കാർ ഇരവിപുരം തീരസംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ചത്. തീരദേശ വികസന കോർപറേഷൻ തയ്യാറാക്കിയ പദ്ധതിക്ക്‌ കിഫ്ബിയിൽനിന്ന്‌ 35.08 കോടി രൂപയാണ് അനുവദിച്ചത്. അതിൽ 25.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ പുലിമുട്ടുകൾ നിർമിക്കുന്നത്. 
അമ്പതു മുതൽ 100 മീറ്റർ വരെയായിരിക്കും ഓരോ പുലിമുട്ടിന്റെയും നീളം. രണ്ടു മുതൽ മൂന്നു ടൺ വരെ ഭാരമുള്ള ഭീമൻ പാറകൾ അടുക്കിയാണ്‌ നിർമാണം. പുലിമുട്ടിന്റെ അഗ്രഭാഗത്ത് രണ്ടു ടൺ ഭാരമുള്ള ടെട്രോപ്പാടുകൾ അടുക്കും. 18 മാസം കൊണ്ട്‌ പൂർത്തിയാക്കും. തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിങ്‌ സെന്ററിനെക്കൊണ്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയ്യാറാക്കിയത്. അവരുടെ തന്നെ മേൽനോട്ടത്തിലായിരിക്കും നിർമാണം. 
പ്രധാന വാർത്തകൾ
 Top