24 June Thursday

കൊല്ലം–-തിരുമംഗലം ദേശീയപാത നവീകരണം കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള കോൺഗ്രസ്‌ ബി പദയാത്ര

സ്വന്തം ലേഖകർUpdated: Tuesday Dec 3, 2019

 

 
പുനലൂർ/ കൊട്ടാരക്കര
കൊല്ലം–- തിരുമംഗലം ദേശീയപാതയുടെ വികസനം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി സമരസന്ദേശ പദയാത്ര നടത്തി. പാർടി സംസ്ഥാന വൈസ്‌ ചെയർമാൻ കെ ബി ഗണേശ്‌കുമാർ എംഎൽഎ നേതൃത്വം നൽകിയ ജാഥ പുനലൂരിൽ തുടങ്ങി രാത്രി കൊട്ടാരക്കരയിൽ 
സമാപിച്ചു.
പുനലൂർ ടിബി ജങ്‌ഷനിൽ രാവിലെ 10ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ്‌ ജയമോഹൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് എ ഷാജു, സംസ്ഥാന സെക്രട്ടറിമാരായ പ്രേംജിത്‌, എൻ എസ് വിജയൻ, കരിക്കത്തിൽ തങ്കപ്പൻപിള്ള, നിയോജക മണ്ഡലം പ്രസിഡന്റ്‌ നെടുവന്നൂർ സുനിൽ, റിയാസ് മുഹമ്മദ്, ഷാജി എന്നിവർ സംസാരിച്ചു. 
ഇളമ്പലിൽ ഗ്രാമീണരുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.  സ്വീകരണയോഗം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു. കരിക്കത്തിൽ തങ്കപ്പൻപിള്ള അധ്യക്ഷനായി. വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം അജി മോഹൻ, സി വിജയൻ, പി ശ്രീദേവിയമ്മ, നെടുവണ്ണൂർ സുനിൽ എന്നിവർ സംസാരിച്ചു. കുന്നിക്കോട് ജങ്‌ഷനിൽ നടന്ന സ്വീകരണയോഗം എം നൗഷാദ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം, സിപിഐ മണ്ഡലം സെക്രട്ടറി ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. 
ചെങ്ങമനാട് ജങ്‌ഷനിൽ  ആർ സഹദേവൻ ഉദ്‌ഘാടനംചെയ്തു. എസ് രഘുനാഥൻ, മേലില  പഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽകുമാർ, പി ജി സജികുമാർ, വി എ രാജൻ, രത്നമണി, ആർ രേണുക, താരാ സജികുമാർ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കിഴക്കേതെരുവിൽ  സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജാഥയ്‌ക്ക്‌ പുലമണ്ണിലും സ്വീകരണം 
നൽകി. 
കൊട്ടാരക്കരയിൽ സമാപനയോഗം എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ചന്തമുക്കിൽ ചേർന്ന യോഗത്തിൽ എ ഷാജു അധ്യക്ഷനായി. രാജു എബ്രഹാം എംഎൽഎ, പി അയിഷാപോറ്റി എംഎൽഎ, പൂവറ്റൂർ സുരേന്ദ്രൻ, വി ജെ വിജയകുമാർ, കെ എസ്‌ ഇന്ദുശേഖരൻനായർ എന്നിവർ 
സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top