25 January Saturday

‘കോളിങ് ബെൽ’ മുഴങ്ങി; ഓമനയ്‌ക്കിനി സ്നേഹിതയുണ്ട്‌

സ്വന്തം ലേഖകന്‍Updated: Tuesday Dec 3, 2019

പി അയിഷാപോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ ഓമനയ്ക്ക് സഹായം നൽകുന്നു

എഴുകോൺ
ഒറ്റപ്പെടലിന്റെ വേദനയും അടച്ചുറപ്പുള്ള വീടില്ലാത്തതിന്റെ പ്രയാസങ്ങളും എഴുകോൺ കാക്കക്കോട്ടൂർ മങ്കുഴി വീട്ടിൽ ഓമനയ്ക്ക് ഇനി പ്രശ്നമാകില്ല. ഓമനയ്ക്കൊപ്പം നിന്ന് സഹായമേകാൻ കുടുംബശ്രീയുടെ സ്നേഹിത കോളിങ് ബെൽ പ്രവർത്തകരുണ്ടാകും. 
മുതിർന്ന ആളുകളുടെ സുരക്ഷ മുൻനിർത്തി ആവിഷ്കരിച്ച സ്നേഹിത കോളിങ് ബെൽ പദ്ധതിയാണ്‌ ഓമനയ്ക്കു തുണയാകുന്നത്‌. പലവ്യഞ്ജന സാധനം അടങ്ങിയ കിറ്റുമായി പി അയിഷാപോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ എഴുകോണിലെ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ഓമനയുടെ വീട്ടിലെത്തി.  
എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രനും സിഡിഎസ് ചെയർപേഴ്സൺ ടി രമയും ഒപ്പമുണ്ടായിരുന്നു. കാക്കക്കോട്ടൂർ വിരാട്‌ കാവിനടുത്തുള്ള ചെറിയ ഷെഡായിരുന്നു വർഷങ്ങളായി ഓമനയുടെ വീട്. 
സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഓമനയ്ക്ക്‌ അടച്ചുറപ്പുള്ള വീട്‌ നിർമിച്ചു നൽകി. പച്ചക്കറി കടകളിലും മറ്റും ചെറിയ ജോലിചെയ്താണ് ഓമന ജീവിച്ചിരുന്നത്.  
ദിവസങ്ങൾക്കുമുമ്പ് കുടുംബശ്രീ പ്രവർത്തകരെത്തി വീടും പരിസരവും വൃത്തിയാക്കി നൽകി. സ്നേഹിത കോളിങ് ബെൽ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക്‌ ആവശ്യമെങ്കിൽ പകൽവീടിന്റെ സൗകര്യവും ഉറപ്പാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top