27 November Sunday

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കരുനാഗപ്പള്ളി 
പാവുമ്പ നവോദയ സാംസ്‌കാരികവേദി ആൻഡ്‌ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പിജിഎൻഎ യുപിഎസിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനംചെയ്തു. കെഎസ്ഇബി ഓച്ചിറ സബ് ഡിവിഷൻ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അംബിക കുമാരി ക്ലാസെടുത്തു.  
പുസ്തകം വായിച്ച്‌ കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ മികച്ച മൂന്ന് സ്ഥാനം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ അനൂപ്‌ അധ്യക്ഷനായി. നവോദയ സെക്രട്ടറി എസ് ബിനു, പഞ്ചായത്ത് നേതൃസമിതി കൺവീനർ ബ്രൈറ്റ്സൺ, നവോദയ പ്രസിഡന്റ് വി തങ്കപ്രസാദ്, ലൈബ്രേറിയൻ പാർവതി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top