16 October Wednesday

ആർട്ടിസാൻസ് യൂണിയൻ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

 

കൊട്ടാരക്കര
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു)കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ സി മുകേഷ് ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി ലളിതാംബിക അധ്യക്ഷയായി. തൊഴിലാളി ക്ഷേമനിധി കുടിശ്ശിക തുകയായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ്‌ വിതരണംചെയ്യുക, പഞ്ചായത്തുകൾ വഴിയുള്ള സെസ് പിരിവ് വേഗത്തിലാക്കുക, സെസ് പിരിവിനെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കുക, ക്ഷേമനിധി പെൻഷൻ വിതരണം കേന്ദ്രസർക്കാർ ഏറ്റെടുക്കുക, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക തുടങ്ങിയവയാണ്‌ ആവശ്യം. ജില്ലാ സെക്രട്ടറി കെ സോമരാജൻ സ്വാഗതം പറഞ്ഞു. ജോയിന്റ്‌ സെക്രട്ടറി എൻ കൃഷ്ണൻകുട്ടി, ആർ ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top