20 October Sunday

അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
കൊട്ടാരക്കര
വീടും വസ്തുവും നൽകാത്തതിന്‌ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. വെട്ടിക്കവല തലച്ചിറ മുട്ടുകോണം എഎസ് ഭവനിൽ  അനിലിനെയാണ് (39) കൊട്ടാരക്കര പൊലീസ് അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ 28ന്‌ ആയിരുന്നു സംഭവം. കഴുത്തിൽ വെട്ടേറ്റ  ഇയാളുടെ അമ്മ കുഞ്ഞമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌.  
മദ്യപാനിയായ  ഇയാൾ വീട്ടിലെത്തി വീടും വസ്തുവും തന്റെ പേരിലാക്കാത്തതിന് അമ്മയുമായി സ്ഥിരം വഴക്കിടുമായിരുന്നു.  കഴിഞ്ഞ 28ന് വൈകിട്ട് ആറിന് മദ്യപിച്ച് വീട്ടിലെത്തിയ അനിൽ  കൈയിൽ  കരുതിയിരുന്ന ആയുധംകൊണ്ട് അമ്മയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിന് പിന്നിൽ വെട്ടേറ്റ കുഞ്ഞമ്മയ്ക്ക് ആഴത്തിൽ മുറിവുണ്ടായി.  പൊലീസ്‌ സ്ഥലത്ത്‌  എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു.  
കൊട്ടാരക്കര ഇൻസ്‌പെക്ടർ ബിനുകുമാർ എസ്ഐ രാജീവ്, വാളകം ഔട്ട് പോസ്‌റ്റിലെ എഎസ്ഐ സജീവ്, സിപിഒ ഹരിലാൽ, ഹോം ഗാർഡ് തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top