23 September Wednesday

കണ്ണി മുറിക്കാം; ഇവരെപ്പോലെ

സുരേഷ്‌ വെട്ടുകാട്ട്‌Updated: Monday Aug 3, 2020

സുഗതൻ ആഞ്ഞിലിമരത്തിൽ തീർത്ത ശിൽപ്പത്തിനരികെ

കരുനാഗപ്പള്ളി
പാളത്തൊട്ടിയിൽനിന്ന്‌ അമ്മ ഒഴിച്ചു നൽകുന്ന വെള്ളത്തിൽ  അനുസരണയോടെ കൈകൾ ശുചിയാക്കുകയാണ്‌ കുരുന്ന്‌. കോവിഡിനെ കൈ കഴുകി അകറ്റാം എന്ന സന്ദേശം ഒരു ആഞ്ഞിലി വേരിൽ ശിൽപ്പമായി വിരിഞ്ഞിരിക്കുന്നു. പാവുമ്പ സ്വദേശി ഫ്രസ്കോ സുഗതനാണ്‌ ഈ മനോഹര ശിൽപ്പത്തിന്റെ സ്രഷ്ടാവ്‌. ആഞ്ഞിലി വേരിൽ പാഴ്‌വസ്‌തുക്കൾ   കൊണ്ടാണ് ശിൽപ്പം പൂർത്തിയാക്കിയിരിക്കുന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തിന് സർക്കാരിനും ആരോഗ്യപ്രവർത്തകർക്കുമുള്ള ഐക്യദാർഢ്യവും പ്രതിരോധ സന്ദേശവുമാണ് തന്റെ ശിൽപ്പമെന്ന് സുഗതൻ പറയുന്നു. 
പ്രവാസിയായ ഇദ്ദേഹം പാഴ്‌വസ്തുക്കളിലും മണ്ണിലും ചെളിയിലും ക്യാൻവാസിലുമെല്ലാം വേറിട്ട ശിൽപ്പങ്ങൾ നിർമിക്കുന്നതിലൂടെ  ശ്രദ്ധേയനാണ്. 15 വർഷത്തിലധികം ഗൾഫിൽ ജോലിനോക്കി മടങ്ങിയെത്തിയ ഇദ്ദേഹം പാവുമ്പാ പാലമൂട് ജങ്‌ഷനിൽ വാഹനങ്ങളുടെ നെയിംബോർഡുകളും സ്റ്റിക്കറുകളും മറ്റും നിർമിക്കുന്ന സ്ഥാപനം ആരംഭിച്ചു. ഇവിടെ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കളാണ് ശിൽപ്പ നിർമാണത്തിന്‌ ഉപയോഗിക്കുന്നത്. ഫൈൻ ആർട്സിൽ ഡിപ്ലോമയുള്ള ഇദ്ദേഹം ഗൾഫിൽ പോകുന്നതിന്‌ മുമ്പ്‌  ചിത്രകലാ അധ്യാപകനായും ജോലിചെയ്തിരുന്നു. മനോഹരമായ നിരവധി ചിത്രങ്ങൾ വരച്ചിട്ടുള്ള സുഗതൻ ആവശ്യാനുസരണം പെയിന്റിങ്‌ ജോലിയുംചെയ്യുന്നു.   ഭാര്യ പ്രീതയും മക്കളായ ഋഷിയും ചന്ദനുവും പിന്തുണയുമായി ഒപ്പമുണ്ട്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top