26 September Saturday
ക്വാറന്റൈയ്ൻ ലംഘനം

മൺറോതുരുത്തിലെ മുൻ പ്രസിഡന്റിനെതിരെ ‌നടപടി വേണമെന്ന്‌ ആവശ്യം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
കൊല്ലം
ക്വാറന്റൈൻ ലംഘിച്ചു പുറത്തിറങ്ങിയ കോൺഗ്രസ് പ്രതിനിധിയായ മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുക്കണെമെന്ന ആവശ്യം ശക്തം. മൺറോതുരുത്ത്‌ പഞ്ചായത്തിലെ മുൻ വനിതാ പ്രസിഡന്റാണ് ക്വാറന്റൈൻ ലംഘിച്ചത്. 
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത്അംഗത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ആരോഗ്യവകുപ്പ് അധികൃതർ ഇവരോട്‌ ഗൃഹനിരീക്ഷത്തിൽ പോകാൻ നിർദേശിച്ചു. ഇതു ലംഘിച്ചാണ് ഇവർ നാട്ടിൽ ചുറ്റിക്കറങ്ങുന്നത്. 
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിലും ഇവർ പങ്കെടുത്തു. ക്വാറന്റൈൻ ലംഘനം ചോദ്യംചെയ്ത ആരോഗ്യപ്രവർത്തകരെയും പഞ്ചായത്ത് പ്രസിഡന്റിനെയും ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top