13 August Saturday

അവധിക്ക്‌ അവധി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

 കൊല്ലം

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാ​ഗമായി ജില്ലയിൽ  ഞായറാഴ്ചയും ഓഫീസുകളെല്ലാം പ്രവർത്തിക്കും. സർവീസ് സംഘടനകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജീവനക്കാർ ഓഫീസുകളിൽ ഹാജരായി ഫയൽ തീർപ്പാക്കലിൽ പങ്കെടുക്കണമെന്ന് ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സും അധ്യാപക സർവീസ് സംഘടനാ സമരസമിതിയും അഭ്യർഥിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുത്ത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും സർവീസ് സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്നു.   ഫയലുകൾ തീർപ്പാക്കുന്നതിനുള്ള മാതൃകാപ്രവർത്തനം ജില്ലയിൽ നടത്തണമെന്ന് മന്ത്രിമാർ നിർദേശിച്ചു. 
മൂന്നുമാസത്തെ തീവ്രയജ്ഞത്തിൽ എല്ലാ വകുപ്പുകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണം. എല്ലാ ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ പ്രവർത്തിക്കണം. അവധി ദിവസങ്ങളിലും ആവശ്യമെങ്കിൽ പ്രവർത്തിക്കാൻ സന്നദ്ധരാകണം. ചെറിയചകാര്യങ്ങൾക്ക് ഫയലുകൾ വൈകിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
    ഫയൽ തീർപ്പാക്കലിനുള്ള റവന്യു വകുപ്പിന്റെ കർമപദ്ധതി യോഗത്തിൽ അവതരിപ്പിച്ചു. എല്ലാ വകുപ്പുകളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചാണ് പ്രവർത്തനം. കോടതികളുടെ പരിഗണനയിലുള്ളതടക്കം വിവിധതലങ്ങളിൽ തീർപ്പാക്കേണ്ട ഫയലുകളുടെ വിവരം ശേഖരിക്കുന്ന ജോലിയും  ഊർജിതമാണ്. രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ്, ജില്ലാതലത്തിലും മാസത്തിലൊരിക്കൽ മന്ത്രിമാർ പങ്കെടുത്തും യോഗം ചേർന്ന്‌ പുരോഗതി വിലയിരുത്തും.  കലക്ടർ അഫ്‌സാന പർവീൺ അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top