കൊല്ലം
വർഗീയതയ്ക്കും മതതീവ്രവാദത്തിനും വലതുപക്ഷ നുണപ്രചാരത്തിനുമെതിരെ നാടിനെ തൊട്ടുണർത്തി വിദ്യാർഥി സമൂഹം അഭിമന്യു രക്തസാക്ഷി സ്മരണ പുതുക്കി.
എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രതിരോധ സദസ്സിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിചേർന്നു. രക്തസാക്ഷി സ്മരണയിൽ ഏരിയ, -ലോക്കൽ, -യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.
കൊട്ടിയം ഏരിയ കമ്മിറ്റി മയ്യനാട്ട് സംഘടിപ്പിച്ച പ്രതിരോധ സദസ്സ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആർ ഗോപികൃഷ്ണനും കൊല്ലത്ത് ജില്ലാ പ്രസിഡന്റ് എ വിഷ്ണുവും ഉദ്ഘാടനംചെയ്തു. ചാത്തന്നൂരിൽ ആർ ഗോപികൃഷ്ണൻ, കരുനാഗപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ലാൽ, ചവറയിൽ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം ഹരികൃഷ്ണൻ, ശൂരനാട്ട് സംസ്ഥാന കമ്മിറ്റി അംഗം ശിവപ്രസാദ്, കുന്നത്തൂരിൽ കെ സുധീഷ്, പത്തനാപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം എ മുഹമ്മദ് ഷാഹിൻ, പുനലൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം അമൽ ബാബു, നെടുവത്തൂരിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി തങ്കപ്പൻപിള്ള, കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മീര എസ് മോഹൻ, കൊല്ലം ഈസ്റ്റിൽ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ എസ് ഷബീർ എന്നിവർ ഉദ്ഘാടനംചെയ്തു. അഞ്ചാലുംമൂട്ടിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആർ അനിൽ, കടയ്ക്കലിൽ എം എച്ച് സഫീർ, കുന്നിക്കോട്ട് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ, അഞ്ചലിൽ അജാസ്, കുണ്ടറയിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ, ചടയമംഗലത്ത് പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം ഡി ജയകുമാർ എന്നിവർ ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..