07 August Friday

അമൃതനറിയാം ഇവരും ഭൂമിയുടെ അവകാശികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

അണ്ണാനെ പരിചരിക്കുന്ന അമൃതൻ

സ്വന്തം ലേഖകന്‍
കൊല്ലം
കൺമുമ്പിൽ ജീവൻ നഷ്ടമായിക്കൊണ്ടിരുന്ന അണ്ണാന് കൊല്ലം സിവിൽ ഡിഫൻസ് സേനയിലെ അംഗത്തിന്റെ സമയോചിത ഇടപെടലിൽ രണ്ടാം ജന്മം. കരുനാഗപ്പള്ളി ആദിനാട് സ്വദേശി അമൃതനാണ് മൃതപ്രായനായിക്കിടന്ന അണ്ണാന്‌ കൃത്രിമശ്വാസം നൽകി ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. 
വ്യാഴാഴ്‌ച രാവിലെ 10ന്‌ ആദിനാട്ടാണ്‌ ‌സംഭവം. പ്രദേശവാസിയായ മോഹനൻപിള്ളയ്‌ക്ക് ഫിസിയോതെറാപ്പി ചികിത്സനൽകി മടങ്ങാനിരിക്കെയാണ്‌ തെങ്ങിൽനിന്നു വീണുകിടക്കുന്ന അണ്ണാനെ അമൃതൻ കാണുന്നത്. ഉടൻ സിപിആർ ചികിത്സ നൽകി. പരിശ്രമം ഏഴു മിനിറ്റ് നീണ്ടു. ചികിത്സ ഫലം കണ്ടു. കേരള സിവിൽ ഡിഫൻസ് ഫയർ ആൻഡ്‌ റെസ്ക്യുവിന്റെ ഭാഗമായാണ് സിപിആർ ചികിത്സ നൽകാൻ അമൃതൻ പഠിച്ചത്. അമൃതനെപ്പോലെ കരുനാഗപ്പള്ളി സിവിൽ ഡിഫൻസ് സേനയിൽ അംഗമാണ് ഭാര്യ ജിയും. ഹെവനും ഹെലനുമാണ് മക്കൾ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top