03 August Monday

യുവാവിന്റെ കൊലപാതകം: രണ്ടാനച്ഛന്റെ മകൻ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

റിമാന്‍ഡിലായ മണിലാല്‍

ചവറസൗത്ത്
ചവറ തെക്കുംഭാഗത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റെ മകനെ ചവറ തെക്കുംഭാഗം പൊലീസ് റിമാന്‍ഡ് ചെയ്തു. മാലിഭാഗം കല്ലുപുറത്ത് കോളനിയില്‍ താമസിക്കുന്ന മണിലാല്‍ (സാം അലക്‌സാണ്ടര്‍, -33) ആണ് റിമാന്‍ഡിലായത്. ഒരുമിച്ച് താമസിച്ചിരുന്ന  ബിജു (43)വിനെയാണ് ബുധനാഴ്‌ച രാത്രി മണിലാൽ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ കൈയിലിരുന്ന കത്തികൊണ്ട് നാലുതവണ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ ബിജുവിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവം നടന്നയുടൻ ചവറ ഇൻസ്‌പെക്ടർ  രാജേഷ്‌കുമാറിന്റെ നേതൃത്തിലുള്ള സംഘം സ്ഥലത്തെത്തി മണിലാലിനെ പിടികൂടുകയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top