07 August Friday
പശുക്കിടാവിനെ കടിച്ചുകൊന്നു

കിഴക്ക്‌ വീണ്ടും പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

പശുക്കിടാവിനെ പുലി കടിച്ചുകൊന്ന നിലയിൽ

പുനലൂർ 
കിഴക്കൻ മലയോര മേഖലയിൽവീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. 
ആര്യങ്കാവ് പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിനോദ് തോമസിന്റെ രണ്ടു വയസ്സുള്ള പശുക്കിടാവിനെയാണ് പുലി കടിച്ചുകൊന്നത്. വ്യാഴാഴ്ച പുലർച്ചെ ആറിനായിരുന്നു സംഭവം. 
വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ കാട്ടിൽനിന്ന് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. കുറച്ചുനാളായി തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച തെന്മലയിലും ഇടപ്പാളയത്തും ഇറങ്ങിയ ചെന്നായ അഞ്ചുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top