16 February Saturday

അഭിമന്യുവിന്റെ കൊലപാതകം: ജില്ലയിലാകെ പ്രകടനവും യോഗവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
കൊല്ലം
ക്യാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ അക്രമി സംഘം എറണാകുളം മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവും ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയതിൽ  ജില്ലയിൽ പ്രതിഷേധമിരമ്പി.  തിങ്കളാഴ‌്ച എസ‌്എഫ‌്ഐ പ്രഖ്യാപിച്ച പഠിപ്പുമുടക്ക‌് ജില്ലയിൽ പൂർണമായിരുന്നു.  കൊട്ടാരക്കര തലച്ചിറയിൽ പ്രകടനം നടത്തിയ എസ‌്എഫ‌്ഐ പ്രവർത്തകർക്കുനേരെ എസ‌്ഡിപിഐ ആക്രമണമുണ്ടായി. 
എസ‌്എഫ‌്ഐ ഏരിയ പ്രസിഡന്റ‌് അമൽ ബാബു, വൈസ‌് പ്രസിഡന്റ‌് വി എസ‌് വിഷ‌്ണു, സെക്രട്ടറി മുഹമ്മദ‌് അനീസ‌്, അശ്വിൻ എന്നിവർക്ക‌് പരിക്കുപറ്റി. ഇവർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ‌്.  സിപിഐ എം, ഡിവൈഎഫ‌്ഐ, എസ‌്എഫ‌്ഐ നേതൃത്വത്തിൽ ജില്ലയിൽ പ്രകടനങ്ങൾ നടന്നു. എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  എസ‌്എൻ കോളേജിൽനിന്ന‌് രാവിലെ  പ്രകടനം ആരംഭിച്ചു. പെൺകുട്ടികളടക്കം നൂറുകണക്കിന‌് വിദ്യാർഥികൾ അണിചേർന്നു. പ്രകടനം റെയിൽവേ സ്റ്റേഷൻ, ഓവർ ബ്രിഡ‌്ജ‌് വഴി ചിന്നക്കട ഹെഡ‌് പോസ്റ്റ‌് ഓഫീസ‌് ജങ്ഷനിലെത്തി പ്രതിഷേധ യോഗം ചേർന്നു. സംസ്ഥാന കമ്മിറ്റി അംഗം എസ‌് നിധിൻ ഉദ‌്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം  അഞ‌്ജു കൃഷ‌്ണ അധ്യക്ഷയായി. ജില്ലാ വൈസ‌് പ്രസിഡന്റ‌് ശ്രീജു, കൊല്ലം ഏരിയ  സെക്രട്ടറി വി എസ‌് രാജഗോപാൽ എന്നിവർ സംസാരിച്ചു. വൈകിട്ട‌് സിപിഐ എം നേതൃത്വത്തിൽ  കൊല്ലം നഗരത്തിൽ പ്രതിഷേധ പ്രകടനംനടന്നു. ഗവ. റസ്റ്റ‌് ഹൗസിനു മുന്നിൽനിന്ന‌് ആരംഭിച്ച പ്രകടനം ചിന്നക്കട ചുറ്റി  ബസ‌് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എക‌്സ‌് ഏണസ‌്റ്റ‌് ഉദ‌്ഘാടനംചെയ‌്തു.  കൊല്ലം ഏരിയ സെക്രട്ടറി എ എം ഇക‌്ബാൽ അധ്യക്ഷനായി. കൗൺസിലർ എസ‌് രാജ‌്മോഹൻ, അഡ്വ. എ കെ സവാദ‌്, എ എം മുസ‌്തഫ, ടി സുധീർ, വി എസ‌് രാജ‌ഗോപാൽ എന്നിവർ സംസാരിച്ചു. 
പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ കടയ്ക്കലില്‍പ്രകടനം നടത്തി. സിപിഐ എം നേതൃത്വത്തില്‍ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും ചേര്‍ന്നു. കടയ്ക്കലില്‍ എം എസ് മുരളി, വി സുബ്ബലാല്‍, സി ദീപു എന്നിവരും കുമ്മിളില്‍ സിപിഐ എം ഏരിയ സെക്രട്ടറി എം നസീര്‍, കെ മധു, ഡി അജയന്‍ തുടങ്ങിയവരും ഇട്ടിവയില്‍ എം ഷെരീഫ്, ബി ബൈജു, എസ് അരുണാദേവി, പ്രവീണ്‍, അഖില്‍ ശശി, വിജയന്‍പിള്ള, അനില്‍ വി നാഥ്, തുടയന്നൂരില്‍ ജി ദിനേഷ് കുമാര്‍, ഡി സനല്‍, റാഫി, മനോജ്, റൈജു, ചിതറയില്‍ വി സുകു, സന്തോഷ് കൈലാസ്, ആരോമല്‍, മടത്തറയില്‍ മടത്തറ അനില്‍, നിഷാന്ത്, മഹേഷ്, ഷെഫിന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. അഞ്ചലില്‍ എസ്എഫ് ഐ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍  പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിഅംഗം രഞ്ജു സുരേഷ്, എസ് എഫ് ഐ സംസ്ഥാനകമ്മിറ്റിഅംഗം ജെ ജയേഷ്, ഡിവൈഎഫ്ഐ അഞ്ചല്‍ ഏരിയ  സെക്രട്ടറി  ടി അഫ്‌സല്‍, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നൽകി. അഞ്ചലിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി പ്രതിഷേധ പ്രകടനം നടത്തി.
  എസ്എഫ്‌ഐ കരുനാഗപ്പള്ളിഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  വിദ്യാര്‍ഥികള്‍ ടൗണ്‍ ചുറ്റി പ്രകടനം നടത്തി. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദ്, അമല്‍, അപൂര്‍വ, മുസാഫിര്‍, തൗഫീക്ക്, ഫൈസല്‍, ത്രിപദി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. ഏരിയ സെക്രട്ടറി അമീന്‍ ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സന്ദീപ് ലാല്‍ അധ്യക്ഷനായി.
ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ടൗണ്‍ ക്ലബ്ബിനു സമീപത്തുനിന്ന‌് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആര്‍ രഞ്ജിത‌്, സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, സദ്ദാം, ആര്‍ അശ്വതി, ഹാഷിം, ഫസല്‍, അജി എന്നിവര്‍ നേതൃത്വം നല്‍കി. 
സിപിഐ എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പോസ്റ്റ‌് ഓഫീസിനു സമീപത്തുനിന്ന‌് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ മജീദ്, വി രാജന്‍പിള്ള, ഡി രാജന്‍, ബി സജീവന്‍, ജി രാജദാസ്, കെ എസ് ഷറഫുദീന്‍ മുസലിയാര്‍, വസന്താ രമേശ്, ടി എന്‍ വിജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top