ശാസ്താംകോട്ട
സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത് വിദ്യാഭ്യാസ മേഖലയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുന്നത്തൂർ പഞ്ചായത്ത് ഐവർകാല സർക്കാർ എൽപി സ്‌കൂളിൽ പുതിയതായി നിർമിച്ച ബഹുനിലമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ സ്‌കൂളുകളും ഉന്നത നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ലാബുകൾ ഉൾപ്പെടെയുള്ള ആധുനികമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. അർഹതയുള്ള പണം ലഭിച്ചില്ലെങ്കിലും കേരളത്തിൽ വികസനത്തിന് കുറവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് എട്ട് ക്ലാസ് മുറിയുള്ള കെട്ടിടം പൂർത്തിയാക്കിയത്. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പൂർവ അധ്യാപകരെ ആദരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പാട്, സ്ഥിരംസമിതി അധ്യക്ഷരായ ടി ശ്രീലേഖ, ഷീജാ രാധാകൃഷ്ണൻ, ഡാനിയൽ തരകൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാകുമാരി, പ്രഥമാധ്യാപിക എൻ ആർ ശ്രീദേവി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ എൻ ഷാജി, എസ്എംസി ചെയർമാൻ കെ എം മനോജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..